തങ്കച്ചന്റെ വക്കീല്‍ നോട്ടീസിന് ജോമോന്റെ മറുപടി
BY Sumeera SMR25 Jun 2016 7:24 PM GMT
Sumeera SMR25 Jun 2016 7:24 PM GMT
കൊച്ചി: ജിഷ വധക്കേസില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിനെതിരേ താന്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍.
ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി പി തങ്കച്ചന് അയച്ച വക്കീല്‍ നോട്ടീസിന് ഹൈക്കോടതിയിലെ സീനിയര്‍ അഡ്വ. കെ രാംകുമാര്‍ മുഖേനയാണ് അദ്ദേഹം മറുപടിനല്‍കിയത്. താന്‍ ആരോപണം ഉന്നയിക്കുന്നതിനു മുമ്പുതന്നെ ജിഷയുടെ കൊലപാതകം ഒതുക്കാന്‍ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ഉന്നതന് എന്ന തലക്കെട്ടില്‍ പത്രവാര്‍ത്ത വന്നിരുന്നു. ജിഷയുടെ കേസ് പോലിസിനെ സ്വാധീനിച്ച് അട്ടിമറിച്ചത് തങ്കച്ചനാണെന്ന് രാജേശ്വരി ഒരു സ്വകാര്യ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നതായി ജോമോന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഒരിടത്തും പി പി തങ്കച്ചന്റെ പേര് പറഞ്ഞിട്ടില്ല. എന്നാല്‍ ആ ഉന്നത നേതാവ് താന്‍തന്നെയാണെന്നു പറഞ്ഞ് പത്രസമ്മേളനം നടത്തിയത് പി പി തങ്കച്ചനാണെന്നു മറുപടി നോട്ടീസില്‍ പറഞ്ഞു.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT