തക്കാളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് ഭ80

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി തക്കാളി വില കുതിച്ചുയരുന്നു. രാജ്യത്തെ മിക്ക കേന്ദ്രങ്ങളിലും കിലോഗ്രാം തക്കാളിയുടെ ചില്ലറവില 80 രൂപ വരെയെത്തി. 40 മുതല്‍ 80 രൂപ വരെ വ്യത്യസ്ത നിരക്കുകളാണ് കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൊത്തവിപണന കേന്ദ്രങ്ങളില്‍ ഈടാക്കുന്നത്.
മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ 40 മുതല്‍ 60 രൂപ വരെയാണ് മൊത്തവില. ഉല്‍പാദനം കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണമായി പറയുന്നത്. തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളിലുണ്ടായ കനത്ത താപനില ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടാക്കി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പച്ചക്കറി ഉല്‍പാദനത്തില്‍ വന്‍തോതില്‍ കുറവുണ്ടായിട്ടുണ്ട്. രണ്ടുമാസത്തോളം ഈ നില തുടര്‍ന്നേക്കും. മെയ് അവസാനം തക്കാളിവില കിലോയ്ക്ക് 23 രൂപയായിരുന്നു. തുടര്‍ന്ന് വിപണിയില്‍ അധികലഭ്യത വന്നതോടെ വില 12 ആയി കുറഞ്ഞു. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. ഇടനിലക്കാരുടെ ഇടപെടലുകളാണ് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതെന്നും റിപോര്‍ട്ടുകളുണ്ട്. അതേസമയം, പച്ചക്കറി വിലവര്‍ധനയ്ക്കു പിന്നാലെ പണപ്പെരുപ്പം 0.79 ശതമാനമായി ഉയര്‍ന്നു.
Next Story

RELATED STORIES

Share it