Flash News

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; സൗദിയില്‍ പിഴ ചുമത്തിത്തുടങ്ങി

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; സൗദിയില്‍ പിഴ ചുമത്തിത്തുടങ്ങി
X
ദമ്മാം: ഡ്രൈവിങിനിടെ സീറ്റ് ബെല്‍റ്റ് ഇടാത്തവരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും ഉയര്‍ന്ന സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തി പിഴ ചുമത്തുന്ന നടപടിക്ക് സൗദി ട്രാഫിക് ഡയറക്ടറേറ്റ് തുടക്കം കുറിച്ചു.മാര്‍ച്ച് 5 ഉച്ച മുതല്‍ക്കാണ് അതിനൂതന കാമറകളിലൂടെ നിയമ ലംഘകരെ കണ്ടെത്തി നടപടിയെടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രഥമ ഘട്ടത്തില്‍ ജിദ്ദ റിയാദ്, ദമ്മാം തുടങ്ങിയ പട്ടണങ്ങളിലാണ് നടപടി സ്വീകരിക്കുന്നത്. ഇത് പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.



വാഹനങ്ങളുടെ മുന്‍ സീറ്റില്‍ സുരക്ഷാ ബെല്‍റ്റ് ധരിക്കാതെ ഇരിക്കുന്നവരെയും പിടികൂടും. നിയമ ലംഘനം കണ്ടെത്തിയ ശേഷം അവ വാഹന ഉടമകളെയോ അല്ലെങ്കില്‍ വാഹനം ഉപയോഗിക്കുന്നതിന് വകാലത്ത് നേടിയവരെയോ എസ്എംഎസ് മുഖേന വിവരം അറിയിക്കും. കുട്ടികള്‍ക്ക് വാഹനങ്ങളില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കണമെന്നും മറ്റു ട്രാഫിക് നിയമങ്ങള്‍ പാലിച്ചുകൊണ്ട് വാഹനം ഓടിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. മദ്യപിച്ചും മയക്കു മരുന്ന് ഉപയോഗിച്ചും വാഹനമോടിക്കല്‍ വാഹനം കൊണ്ട് അഭ്യാസ പ്രകടനം തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് 20,000 റിയാല്‍ പിഴ ശിക്ഷ ലഭിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും കണ്ടെത്തുന്നതിനു മേല്‍ പറയപ്പെട്ട പട്ടണങ്ങളിലെ റോഡുകളില്‍ അത്യാധുനിക കാമറകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it