Flash News

ഡോ. ഹാദിയ: സര്‍വകലാശാല വിദ്യാര്‍ഥികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

ഡോ. ഹാദിയ: സര്‍വകലാശാല വിദ്യാര്‍ഥികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
X




തിരുവനന്തപുരം: ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ഡോ. ഹാദിയ നേരിടുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്തി ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്നു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ജെഎന്‍യു വിദ്യാര്‍ഥി നേതാവ്  ഭൂപാലി മാഗര്‍ ഉദ്ഘാടനം ചെയ്തു.
ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് എത്രയും വേഗം മോചിപ്പിക്കുക, വിവാഹം അസാധുവാക്കിയ നടപടികള്‍ പിന്‍വലിച്ചു സ്വതന്ത്രമായി തന്റെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള അവകാശം നല്‍കുക, ഷെഫിന്‍ ജഹാനെതിരായ വ്യാജ കേസുകളും ആരോപണങ്ങളും പിന്‍വലിക്കുക, സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടുക എന്നീ ആവശ്യങ്ങ ള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍  ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ ബാബുരാജ്, എഴുത്തുകാരി വിനീത വിജയന്‍, സംഗീതജ്ഞനും എഴുത്തുകാരനുമായ എ എസ് അജിത്കുമാര്‍, ആക്റ്റിവിസ്റ്റ് മൃദുല ഭവാനി സംബന്ധിച്ചു.



Next Story

RELATED STORIES

Share it