Flash News

ഡോ. ഹാദിയ കേസ് : ഷഫിന്‍ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് അശോകന്റെ ഹരജി



ന്യൂഡല്‍ഹി: ഡോ. ഹാദിയ കേസില്‍ ഭര്‍ത്താവ് ഷഫിന്‍ ജഹാനെതിരേ ഐഎസ് ബന്ധം അടക്കമുള്ള ആരോപണവുമായി പിതാവ് അശോകന്‍ സുപ്രിംകോടതിയില്‍. കേസ് നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ഇന്നലെ അശോകന്‍ പുതിയ അപേക്ഷ നല്‍കിയത്. ഹാദിയയെ വിവാഹം ചെയ്ത കൊല്ലം സ്വദേശി ഷഫിന്‍ ജഹാന് ഐഎസുമായി ബന്ധമുണ്ടെന്നാണ് പുതിയ അപേക്ഷയില്‍ ആരോപിക്കുന്നത്. തെളിവായി ഷഫിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പുകളാണ് കോടതിയില്‍ ഹാജരാക്കിയത്. ദേശീയ അന്വേഷണ ഏജന്‍സി ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷഫിന് അടുത്ത ബന്ധമാണുള്ളതെന്ന് അശോകന്‍ അപേക്ഷയില്‍ ആരോപിക്കുന്നു. ഹാദിയ കേസ് നടത്തിപ്പിനായി പോപുലര്‍ ഫ്രണ്ട് പണപ്പിരിവ് നടത്തിയതും അശോകന്‍ അപേക്ഷയില്‍ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രത്യേകം മുദ്രവച്ച മൂന്ന് കവറുകളിലായാണ് എന്‍ഐഎ റിപോര്‍ട്ട് സമര്‍പ്പിച്ചത്. വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനായിരുന്നു സുപ്രിംകോടതി ഉത്തരവിട്ടത്. കോടതി ചുമതലപ്പെടുത്തിയ ജ. രവീന്ദ്രന്‍ പിന്മാറിയെങ്കിലും എന്‍ഐഎ നേരിട്ട് അന്വേഷണം നടത്തിയാണ് റിപോര്‍ട്ട് നല്‍കിയത്.
Next Story

RELATED STORIES

Share it