Flash News

ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു
X


കാസര്‍കോട്: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനും എസ് വൈഎസ് സംസ്ഥാന ഉപാധ്യക്ഷനുമായ കളനാട്ടെ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി (75). വൈകിട്ട് ആറോടെ ദേളി സഅദിയ്യ
ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്്‌ലിംലീഗ് ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. ദീര്‍ഘകാലം കളനാട് ജമാഅത്ത് പ്രസിഡന്റായിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കഡറി സ്‌കൂള്‍ മാനേജര്‍, എസ്എംഎഫ് ഭാരവാഹി, സി എം ഉസ്താദ് ഇസ്്‌ലാമിക് അക്കാദമി ചെയര്‍മാന്‍ തുടങ്ങിയ
നിലകളില്‍പ്രവര്‍ത്തിച്ചിരുന്നു. ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. ഒരു വര്‍ഷത്തോളമായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു.  ഭാര്യ: ആമിന ഹജ്ജുമ്മ.
മക്കള്‍: അബ്ദുല്‍ലത്തീഫ്, അബ്ദുല്‍ഖാദര്‍ (ഇരുവരും ഖത്തര്‍), ഖദീജ, മൈമൂന, സഫിയ, സമീറ, സുമയ്യ. മരുമക്കള്‍: കുബ്‌റ, ഫരീദ, ഖാദര്‍ കല്ലട്ര, ഹനീഫ് അബൂബക്കര്‍, നാസര്‍ കാഞ്ഞങ്ങാട്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റ്ിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍.
Next Story

RELATED STORIES

Share it