Flash News

ഡോ. അംബേദ്കര്‍ മാധ്യമ പുരസ്‌കാരം 30നു തൃശൂരില്‍



കോഴിക്കോട്: എസ്ഡിപിഐ നല്‍കുന്ന ഡോ. അംബേദ്കര്‍ മാധ്യമ പുരസ്‌കാര വിതരണവും രോഹിത് വെമുല ഉപന്യാസ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും 30നു തൃശൂരില്‍ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അറിയിച്ചു. ആര്‍ സുനിലാണ് ഈ വര്‍ഷത്തെ ഡോ. അംബേദ്കര്‍ മാധ്യമ പുരസ്‌കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ജാബിര്‍ എം (കൊണ്ടോട്ടി), ഷമീര്‍ എസ് (പുനലൂര്‍), ശുഹൈബ് ടി കെ (കോഴിക്കോട്) എന്നിവരാണ് ഉപന്യാസ മല്‍ സരത്തില്‍ യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍ക്ക് അര്‍ഹരായത്. 30ന് വൈകീട്ട് 3 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് ചടങ്ങ്.
Next Story

RELATED STORIES

Share it