Flash News

ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്‌തേക്കുമോ?

ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്‌തേക്കുമോ?
X


വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ വന്‍ ആരോപണം. ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കല്‍ ഫ്‌ലിനുവേണ്ടി എഫ്ബിഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. ട്രംപ് റഷ്യക്ക് രാജ്യരഹസ്യം ചോര്‍ത്തിക്കൊടുത്തതായി കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ, റഷ്യക്ക് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിനല്‍കി എന്ന ആരോപണം നേരിടുന്ന മൈക്കല്‍ ഫ്‌ലിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി എന്നാണ് പുതിയ വിവാദം. ആരോപണം ശരിയെങ്കില്‍ ഇംപീച്ച്‌മെന്റാണ് പിന്നെയുള്ള വഴിയെന്ന് സ്വതന്ത്ര സെനറ്റര്‍ ആംഗസ് കിംഗ് വ്യക്തമാക്കി.
രാജ്യരഹസ്യങ്ങള്‍ റഷ്യയുമായി പങ്കുവച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയില്‍ നിന്ന് മൈക്കല്‍ ഫ്‌ലിന്‍ രാജി വച്ചത്. ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു റഷ്യന്‍ അംബാസിഡറുമായുള്ള ഫ്‌ലിനിന്റെ കൂടിക്കാഴ്ച. മുന്‍ എഫ്ബിഐ ഡയറ്ടര്‍ ജെയിംസ് കോമിയോട് മൈക്കല്‍ ഫ്‌ലിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ഡോണള്‍ഡ് ട്രംപ് നേരിട്ട് ആവശ്യപ്പെട്ടു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം  ജനറല്‍ ഫ്‌ലിനോ മറ്റാര്‍ക്കെങ്കിലുമോ ഏതിരായ ഒരു അന്വേഷണവും അവസാനിപ്പിക്കാന്‍ ട്രംപ് ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്. അതേസമയം, പാര്‍ലമെന്റംഗങ്ങളുടെ പിഴവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്ന ഉപസമിതിക്കു മുമ്പാകെ ട്രംപും ജെയിംസ് കോമിയും തമ്മിലുള്ള ഔദ്യോഗിക എഴുത്ത് കത്തിടപാടുകളും ഈ മാസം 24ന് ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it