thrissur local

ഡോക്ടര്‍മാര്‍ക്കെതിരായ കൈയേറ്റം : ഗവ. മെഡിക്കല്‍ കോളജില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നു



തൃശൂര്‍: ഡോക്ടര്‍മാര്‍ക്കെതിരായ കയ്യേറ്റം പതിവായതോടെ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായി.തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കുട്ടിയെ തട്ടി കൊണ്ടു പോയ സംഭവം ഉണ്ടായതോടെയാണ് സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിക്കാന്‍ തുടങ്ങിയത്. 2015 ഡിസംബര്‍ 26 നാണ് ചികിത്സയ്ക്കായി അമ്മയോടൊപ്പം എത്തിയ കുട്ടിയെ കൂട്ടിരിപ്പുകാരായ തമിഴ് ദമ്പതികള്‍ തട്ടികൊണ്ടുപോയത്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ കുട്ടിയെ ഷാഡോ പോലിസ് സംഘം കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം മെഡിക്കല്‍ കോളജില്‍ വിവിധയിടങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പോലിസ് രണ്ട് തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ നിസംഗത തുടര്‍ന്നു. ഏതാനും മാസം മുമ്പ് മെഡിക്കല്‍ കോളേജിലെ ഏസി പ്ലാന്റിന്റെ പൂട്ട് തകര്‍ത്ത് ഓപ്പറേഷന്‍ തിയേറ്ററുകളിലെ കൂളിങ്ങ് സിസ്റ്റം തകരാറിലായ സംഭവം ഉണ്ടായിട്ടും മെഡിക്കല്‍സ കോളജ് അധികൃതര്‍ പാഠം പഠിക്കാന്‍ തയ്യാറായില്ല.മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റി ഉള്‍പ്പെടെ അറുപത് സ്ഥലങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് കരാര്‍ നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. മൂന്ന് ദിവസം മുമ്പ് ചികിത്സ വൈകിയെന്നാരോപിച്ച് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ മുഖത്ത് യുവാവ് മര്‍ദ്ദിച്ച സംഭവം ഉണ്ടായതോടെയാണ് അടിയന്തിരമായി സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ നടപടിയെടുത്തത്. മെഡിക്കല്‍ കോളജിലെ മെഡിസിന്‍, സര്‍ജറി അത്യാഹിത വിഭാഗങ്ങളിലായി ആറ് സിസിടിവി കാമറകള്‍ ആണ് സ്ഥാപിച്ചത്. അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെ ആക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജീവനക്കാര്‍ക്ക് നേരെ പത്തോളം കയ്യേറ്റങ്ങളാണ് നടന്നത്.
Next Story

RELATED STORIES

Share it