Kottayam Local

ഡെങ്കിപ്പനി : പാക്കാനത്തും മുട്ടപ്പള്ളിയിലും ഇന്നു മുതല്‍ ഫോഗിങ് തുടങ്ങും



എരുമേലി: എരുമേലിയില്‍ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് മലേറിയയും പിടിപെട്ടതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കി. മുട്ടപ്പള്ളിയില്‍ ഒരാള്‍ക്കും പാക്കാനത്ത് രണ്ടു പേര്‍ക്കുമാണ് ഡെങ്കിപ്പനി പിടിപെട്ടത്. മലേറിയ പിടിപെട്ടത് ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ കുട്ടിക്കാണ്. പാക്കാനത്തും മുട്ടപ്പള്ളിയിലും ഇന്നു മുതല്‍ ഫോഗിങ്, സ്‌പ്രേയിങ്, ഉറവിട നശീകരണം എന്നിവ ആരംഭിക്കുമെന്ന് ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം വി ജോയി അറിയിച്ചു. കഴിഞ്ഞ ദിവസം പാക്കാനം പ്രദേശത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ടീം സന്ദര്‍ശനം നടത്തിയിരുന്നു. മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ കൊതുകു നശീകരണം ഉറപ്പാക്കാന്‍ തോട്ടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. തോട്ടങ്ങളില്‍ റബര്‍ ചിരട്ടകള്‍ കമഴ്ത്തി സൂക്ഷിക്കണമെന്നു നിര്‍ദേശം നല്‍കി. പാക്കാനത്ത് ഡെങ്കിപ്പനി ബാധിച്ചവര്‍ ഇപ്പോള്‍ രോഗം ഭേദമായനിലയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. മലേറിയ ബാധിച്ച കുട്ടിയും രോഗം ഭേദമായി വീട്ടിലാണ്.
Next Story

RELATED STORIES

Share it