malappuram local

ഡെങ്കിപ്പനി പടരുന്നു; പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം പരിശോധന ഇന്ന്്

എടക്കര: മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു, പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം പരിശോധന ഇന്ന്. പോത്തുകല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലധികം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. ഇതില്‍ അന്‍പതോളം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു.
കുറുമ്പലങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം ഇന്ന് പരിശോധന നടത്തും. 2017-ല്‍ ഏറ്റവും കുറവ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് കുറുമ്പലങ്ങോട്. എന്നാല്‍ കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ്തന്നെ ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്.
പോത്തുകല്‍ പഞ്ചായത്തിലെ പാതാര്‍, വെള്ളിമുറ്റം, മുരുകാഞ്ഞിരം പ്രദേശങ്ങളില്‍ നിന്നാണ്  ഡെങ്കിപ്പനി കൂടുതലായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍ കുറവാണെങ്കിലും, സംശയിക്കുന്ന കേസുകള്‍ കൂടുതലാണ്. ഒരേ രിതിയിലുള്ള ലക്ഷണങ്ങള്‍ കാണുന്നവര്‍ക്ക് ഡെങ്കിപ്പനിക്കുള്ള മരുന്നുകള്‍ നല്‍കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
ജില്ലാ  പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം കഴിഞ്ഞ 14ന് മേഖലയില്‍ പരിശോധന നടത്തിയിരുന്നു. വീടുകളിലും, കൊതുകുകളുടെ ഉറവിടങ്ങളിലും നടത്തിയ സാന്ദ്രതാ പഠനത്തില്‍ ഇന്‍ഡക്‌സ് 85-ആയാണ് കണ്ടെത്തിയത്. ഇന്‍ഡക്‌സ് പത്തില്‍ കൂടുതലാണെങ്കില്‍പോലും രോഗ വ്യാപന സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്കൂട്ടല്‍.
Next Story

RELATED STORIES

Share it