kozhikode local

ഡി അഡിക്ഷന്‍ സെന്റര്‍ കിനാലൂരില്‍ സ്ഥാപിക്കും



കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ ഡീഅഡിക്ഷന്‍ സെന്റര്‍ കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ ആരംഭിക്കുമെന്ന് തൊഴില്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കിനാലൂരില്‍ ഇതിനായി 40 ഏക്കര്‍ ഭൂമി വ്യവസായ വകുപ്പ് അനുവദിച്ചിട്ടുണ്ട്.  സെന്ററിന്റെ നിര്‍മാണത്തിനായി 100 കോടി രൂപ കേന്ദ്രസഹായം ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വിമുക്തി ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നവര്‍ക്ക് കുടുംബത്തോടൊപ്പം ഡീഅഡിക്ഷന്‍ സെന്ററില്‍ താമസിച്ച് ചികിത്സ തേടാനുള്ള സൗകര്യം സജ്ജമാക്കും. ലഹരി വിരുദ്ധ സന്ദേശവും അവബോധവും ജനങ്ങളിലെത്തിക്കാന്‍ ജില്ലയില്‍ ബ്ലോക്ക് തല, നഗരസഭാതല കമ്മറ്റികള്‍ 15നകം ചേരണം. പഞ്ചായത്ത്, വാര്‍ഡ് തല കമ്മറ്റി യോഗങ്ങള്‍ 30ന് മുമ്പും അയല്‍ക്കൂട്ടതലത്തില്‍ യോഗങ്ങള്‍ ഡിസംബര്‍ 10 നകവും ചേരണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.  ഓരോ വീടും ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വീടുകളും വിമുക്തിയുടെ സ്റ്റിക്കര്‍ കുടുംബശ്രീ സഹകരണത്തോടെ പതിപ്പിക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 49 സിഡിഎസുകളിലൂടെ 1,92,829 സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള വീടുകളിലേക്കുള്ള സ്റ്റിക്കര്‍ ഉടന്‍ എത്തിക്കും. എംഎല്‍എമാരായ വി കെ സി മമ്മദ്‌കോയ, കാരാട്ട് റസാഖ്, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടര്‍ യു വി ജോസ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പി കെ സുരേഷ്, പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി കുല്‍സു  എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.                     ക്യാപ്ഷന്‍-
Next Story

RELATED STORIES

Share it