malappuram local

ഡിവൈഎഫ്‌ഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം ; ഉണ്യാലില്‍ മൂന്ന് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍



താനൂര്‍: ഉണ്യാലില്‍ ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി ഷമീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പള്ളിമാന്റെ പുരയ്ക്കല്‍ അര്‍ഷാദ്(25), പുത്തന്‍ പുരയില്‍ അഫ്‌സാദ് (22), പൂച്ചക്കടവത്ത് ആസിഫ് (22) എന്നിവരാണ് അറസ്റ്റിലായത്. സപ്തബര്‍ 27ന് രാത്രി പത്തരയോടെയായിരുന്നു ഷമീറിനു വെട്ടേറ്റത്. സുഹൃത്തിന്റെ കൂടെ വീട്ടിലേയ്ക്കു പോവുന്നതിനിടെ ഓട്ടോയിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it