kozhikode local

ഡിടിപിസി ശുചീകരണ തൊഴിലാളികള്‍ രാപകല്‍സമരത്തിലേക്ക്

കോഴിക്കോട്: ഡിടിപിസിയുടെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികള്‍ രാപ്പകല്‍ സമരത്തിലേക്ക്. ഡിടിപിസിയുടെ കീഴില്‍ കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, കാപ്പാട്ബീച്ച്, പെരുവണ്ണാമൂഴി, തുഷാരഗിരി, സരോവരം എന്നിവിടങ്ങളില്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടവരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്നത്.
ഇന്ന് മുതല്‍ 8ാം തിയ്യതി വരെ കോഴിക്കോട് ഡിടിപിസി ഓഫിസിനു മുന്നില്‍ രാപ്പകല്‍ സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം.
യൂനിഫോം അലവന്‍സ് 2500 രൂപ ഉടന്‍ വിതരണം ചെയ്യുക, ജോലിക്കാവശ്യമായ ഉപകരണങ്ങള്‍, കൈയുറകള്‍, മഴക്കോട്ട്, തൊപ്പി, ക്ലീനിങ് ഉപകരങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുക, മാസശമ്പളം ഓരോ മാസവും ആദ്യ ആഴ്ചയില്‍തന്നെ ഡിടിപിസി നേരിട്ട് നല്‍കുന്നതിനായുള്ള നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപ്പകള്‍ സമരം.
രണ്ടുമാസത്തിലേറെയായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട്. 15 വര്‍ഷമായി ജോലി ചെയ്തിട്ടും സ്ഥിരനിയമനം ലഭിക്കാത്ത സ്ഥിതിയാണിള്ളത്. ഡിടിപിസി ഫണ്ട് കൈപ്പറ്റുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. ഡിടിപിസിയുടെ ജോലി ചെയ്യുകയാണെങ്കിലും സ്ഥിരംതൊഴിലാളികളായി അംഗീകരിക്കാതെ കുടുംബശ്രീ തൊഴിലാളികളായാണ് കണക്കാക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി, ടൂറിസം മന്ത്രി, തൊഴില്‍മന്ത്രി, തുടങ്ങിയവര്‍ക്കും ഡി ടി പി സി ചെയര്‍മാനായ ജില്ലാ കലക്ടര്‍, ഡി ടി പി സി സെക്രട്ടറി തുടങ്ങിയവര്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ രാപ്പകള്‍ സമരവുമായി രംഗത്തെത്തിയത്.
സമരത്തിന്റെ ഉദ്ഘാടനം എന്‍ടിയുഐ ദേശീയ വൈസ് പ്രസിഡന്റ് ഡി തങ്കപ്പന്‍ നിര്‍വഹിക്കും.
Next Story

RELATED STORIES

Share it