kannur local

ഡിഎ കരാര്‍ നടപ്പാക്കുന്നതില്‍ അനാസ്ഥ: പെട്രോള്‍ ബങ്ക് തൊഴിലാളികള്‍ പണിമുടക്കിലേക്ക്

കണ്ണൂര്‍: ജീവിത സൂചികയുടെ അടിസ്ഥാനത്തില്‍ ഡിഎ അനുവദിക്കണമെന്ന കരാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോള്‍ ബങ്ക് തൊഴിലാളികള്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു.
മാര്‍ച്ച് ആറിനു കോഴിക്കോട് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തി ല്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2015 ജനുവരി ഒന്നു മുതല്‍ പെട്രോള്‍ പമ്പുകളില്‍ ജോലിചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ജീവിത സൂചികയുടെ അടിസ്ഥാനത്തില്‍ ഡിഎ അനുവദിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കരാറുണ്ടാക്കി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ജില്ലയിലെ ഭൂരിഭാഗം പെട്രോള്‍ ബങ്കുകളിലും തൊഴിലാളികള്‍ക്ക് ഡിഎ അനുവദിക്കാന്‍ ഉടമകള്‍ തയ്യാറാവാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാവുന്നില്ല.
ഇക്കാര്യം ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പെട്രോള്‍ ബങ്ക് ഉടമകള്‍ക്കും തൊഴില്‍ വകുപ്പ് അധികൃതര്‍ക്കും നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നു തൊഴിലാളികള്‍ ആരോപിച്ചു. ധിപ്പിച്ചിട്ടും നടപടിയും സ്വീകരിക്കുന്നില്ല.
തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ 150 രൂപയാണ് ദിവസം ലഭിക്കുന്നത്. കുറഞ്ഞത് 500 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ.
ഇക്കാര്യം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിനു പുറമെ ഷോപ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ പറയുന്ന ഏണ്‍ഡ് ലീവ്, കാഷ്യല്‍ ലീവ്, മെഡിക്കല്‍ ലീവ്, ദേശീയ അവധി ദിനങ്ങളിലെ ഒഴിവുകള്‍ എന്നിവയൊന്നും അനുവദിക്കാറില്ലെന്നും ആക്ഷേപമുണ്ട്. തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ നടപ്പാക്കാന്‍ നിയമപരാമയി ബാധ്യതയുണ്ടെങ്കിലും ഉടമകള്‍ നടപ്പാക്കുന്നില്ല.
ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ഇടപെടണമെന്നും അല്ലാത്തപക്ഷം പണിമുടക്കിനു നിര്‍ബന്ധിതമാവുമെന്നും കണ്ണൂര്‍ ഡിസ്ട്രിക്റ്റ് ഫ്യൂവല്‍ എംപ്ലോയീസ് യൂനിയന്‍(സിഐടിയു) ജില്ലാ സെക്രട്ടറി എ പ്രേമരാജന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it