ഡാര്‍ജിലിങ് സംഘര്‍ഷം രൂക്ഷം : പ്രത്യേക സംസ്ഥാനം :പിന്നോട്ടില്ല-ജെജെഎം



കൊല്‍ക്കത്ത: ഒമ്പത് ദിവസമായി ഡാര്‍ജിലിങില്‍ തുടരുന്ന സംഘര്‍ഷം രൂക്ഷമായി. രണ്ടുദിവസത്തിനകം മൂന്നു മരണം റിപോര്‍ട്ട് ചെയ്തു. ജാര്‍ഖണ്ഡ് ജനമുക്തി മോര്‍ച്ചയുടെ പ്രത്യേക ഗൂര്‍ഖലാന്‍ഡ് സംസ്ഥാനമെന്ന വാദത്തെ പിന്തുണയ്ക്കുന്നവരാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ സംഘര്‍ഷത്തില്‍ 36 പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പലയിടങ്ങളിലും വന്‍തോതില്‍ തീ പടരുന്നതായും റിപോര്‍ട്ടുണ്ട്. രണ്ടു പഞ്ചായത്ത് ഓഫിസ് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തി ചാമ്പലായി. ജില്ലയെ സിക്കിം സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന  31എ ദേശീയപാത പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. സിക്കിം സംസ്ഥാനത്തിന്റെ ജീവനാഡിയായ ദേശീയപാതയില്‍ നിന്നും ഉപരോധം നീക്കണമെന്ന് സിക്കിം സര്‍ക്കാര്‍ പശ്ചിമബംഗാളിനോടാവശ്യപ്പെട്ടു.  പ്രതിഷേധം വ്യാപകമാവുന്നത് നിയന്ത്രിക്കാന്‍ കൂടുതല്‍ സേനയെ വ്യന്യസിച്ചതായും റിപോര്‍ട്ടുണ്ട്. സംഘര്‍ഷം പടരാതിരിക്കാന്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.അതേസമയം, സംസ്ഥാനത്തേക്ക് കേന്ദ്രസേനയെ അയക്കാന്‍ തയ്യാറാണെന്ന കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. പ്രശ്‌നത്തില്‍ കേന്ദ്രം മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞതായി റിപോര്‍ട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും കാലങ്ങളായി തങ്ങളെ വോട്ടുബാങ്കാക്കി വഞ്ചിക്കുകയാണെന്ന് ജെഎംഎം മുതിര്‍ന്ന നേതാവും ഡാര്‍ജിലിങ്ങില്‍ നിന്നുള്ള എംഎല്‍എയുമായ അമര്‍സിങ് റായ് പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും , മുഖ്യ അജണ്ട ഗൂര്‍ഖാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞുഅതേസമയം പ്രതിഷേധം മൂലം ഡാര്‍ജിലിങ് കത്തുമ്പോള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത നെതര്‍ലന്‍ഡ്‌സിലേക്കു യാത്ര തിരിച്ചതായി റിപോര്‍ട്ട്. നെതര്‍ലന്‍ഡ്‌സില്‍ ഐക്യരാഷ്ടസംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് യാത്ര.
Next Story

RELATED STORIES

Share it