Flash News

ഡാര്‍ജിലിങില്‍ സംഘര്‍ഷം ; സൈന്യത്തെ അയച്ചു



ഡാര്‍ജിലിങ്: ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) പ്രവര്‍ത്തകരും പോലിസും ഏറ്റുമുട്ടി. വാഹനങ്ങള്‍ തകര്‍ത്ത ജിജെഎം പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. രാജ്ഭവനില്‍ ബംഗാള്‍ മന്ത്രിസഭയുടെ യോഗം നടക്കുമ്പോഴായിരുന്നു അക്രമം. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം ഡാര്‍ജിലിങിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ടെന്ന് പ്രതിരോധ വക്താവ് കൊല്‍ക്കത്തയില്‍ പറഞ്ഞു. ഡാര്‍ജിലിങിലെ വിദ്യാലയങ്ങളില്‍ ബംഗാളി ഭാഷ അടിച്ചേല്‍പിക്കുന്നുണ്ടെന്നും മറ്റും ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. അക്രമം നടക്കുമ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കം സംസ്ഥാന മന്ത്രിസഭയിലെ മിക്കവരും ഡാര്‍ജിലിങിലുണ്ടായിരുന്നു. ജിജെഎം ഇന്ന് ഡാര്‍ജിലിങില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it