Flash News

ഡല്‍ഹിയില്‍ വാഹനങ്ങളുടെ എണ്ണം ഒരു കോടി കവിഞ്ഞു



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം ഒരു കോടി കടന്നു. നഗരത്തിലെ മലിനീകരണം, ഗതാഗതസ്തംഭനം എന്നിവ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കെയാണ് പുതിയ കണക്ക് പുറത്തുവന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ ഗതാഗതവകുപ്പില്‍ നിന്നാണു വിവരങ്ങള്‍ ലഭിച്ചത്. 66,48,730 മോട്ടോര്‍ സൈക്കിളുകളാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയാണ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിനു പിന്നിലെ പ്രധാന കാരണം വാഹനങ്ങള്‍ ആണെന്നു പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതു ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കിയിരുന്നു. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രംപോലുമില്ലാതെയാണ് ഡല്‍ഹിയില്‍ ലക്ഷക്കണക്കിനു വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത്.
Next Story

RELATED STORIES

Share it