Flash News

ഡല്‍ഹിയിലെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ മോചിപ്പിച്ചു

ഡല്‍ഹിയിലെ ആശ്രമത്തില്‍ നിന്ന്  പെണ്‍കുട്ടികളെ മോചിപ്പിച്ചു
X
ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ ദ്വാരകാ ആശ്രമത്തില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അഞ്ച് പെണ്‍കുട്ടികുളെ കൂടി രക്ഷപ്പെടുത്തി. ഡല്‍ഹി വനിതാ കമ്മീഷനും പോലിസും സംയുക്തമായി നടത്തിയ റെയ്ഡിലാണ്  ആശ്രമത്തില്‍ നിന്ന്  പെണ്‍കുട്ടികളെ മോചിപ്പിച്ചത്. മോചിപ്പിച്ച അഞ്ചുപേരും പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളാണെന്ന് വനിത കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു. ജയിലിനു സമാനമായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ നിന്നും പെണ്‍കുട്ടികളുടെ കരച്ചില്‍ പതിവായിരുന്നതായും റെയ്ഡിന് മുമ്പായി നിരവധി പെണ്‍കുട്ടികളെ മാറ്റിയെന്ന് പ്രദേശവാസികള്‍ അറിയിച്ചെന്നും വനിതാ കമ്മീഷ്ന്‍ അധികൃതര്‍ പ്രതികരിച്ചു.


നഗരത്തിലെ റോഹിണി പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന അധ്യാത്മിക വിശ്വ വിദ്യാലയത്തില്‍ നിന്നും കഴിഞ്ഞ ദിവസം മൃഗതുല്യരായ രീതിയല്‍ പാര്‍പ്പിച്ചിരുന്ന അന്‍പതോളം സ്ത്രീകളെ മോചിപ്പിച്ചതിന് പിറകെയാണ് പുതിയയ സംഭവം. വീരേന്ദ്ര ദേവ് ദീക്ഷിത് എന്ന വ്യക്തിയുടെ നേത്ൃത്വത്തിലുള്ളതാണ് റോഹിണിയിലെ ആശ്രമം. ഒരു പൊതു താല്‍പര്യ ഹരജി പരിഗണിച്ച്  ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടിവിച്ച ഉത്തരവു പ്രകാരമാണ് നഗരത്തില്‍ ഇത്തം കേന്ദ്രങ്ങളില്‍ പരിശോധന ആരംഭിച്ചത്.
Next Story

RELATED STORIES

Share it