ഡയാലിസിസ് സെന്ററിന്റെ മൂന്നാം ഷിഫ്റ്റ് യാഥാര്‍ഥ്യമാവുന്നു
BY kasim kzm2 Jan 2018 4:04 AM GMT
kasim kzm2 Jan 2018 4:04 AM GMT
പൊന്നാനി: നിലാരംബരായ വൃക്ക രോഗികള്‍ക്ക് സാന്ത്വനമായി മാറിയ പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന്റെ മൂന്നാം ഷിഫ്റ്റ് യാഥാര്‍ത്ഥ്യമാകുന്നു. ലോക വൃക്ക ദിനമായ മാര്‍ച്ച് 8ന് അടുത്ത ഷിഫ്റ്റ് ആരംഭിക്കുവാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ രണ്ടാം ഷിഫ്റ്റ് തുടങ്ങിയെങ്കിലും രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് കാരണമാണ് മൂന്നാം ഷിഫ്റ്റ് തുടങ്ങുന്നത്. നിലവില്‍ 37 പേര്‍ക്കാണ് ഇവിടെ ഡയാലിസിസ് ചെയ്യുന്നത്. പൊന്നാനി നഗരസഭയിലെ സുമനുസ്സുകളുടെ സഹായത്തോടെ 2014 ലാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു രോഗിയുമായി തുടങ്ങിയ സെന്റര്‍ ഒമ്പത് ഉപകരണങ്ങളുടെ സഹായത്തോടെ 16 വൃക്ക രോഗികള്‍ക്കാണു സൗജന്യമായി ഡയാലിസിസ് നടത്തിയിരുന്നത്.രണ്ടാമത് ഷിഫ്റ്റ് ആരംഭിച്ചതോടെ പുതിയ 16 രോഗികള്‍ക്കു കൂടി ഡയാലിസിസ് നടത്താന്‍ സാധിച്ചു. പുതുതായി മൂന്നാമത് ഷിഫ്റ്റ് കൂടി ആരംഭിക്കാനായാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സൗജന്യമായി ഡയാലിസിസ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT