ernakulam local

ട്വന്റി 20 പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചു

കിഴക്കമ്പലം: വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് ചേലക്കുളം തൈക്കാവ് കീടേത്ത് യഹിയയെയും ഭാര്യ സീനത്തിനെയും ട്വന്റി 20 പ്രവര്‍ത്തകരായ തറമറ്റം വീട്ടില്‍ സലിം, മകന്‍ അഫ്‌സല്‍ സലിം എന്നിവരാണ് ആക്രമിച്ചത്.
സലീമിന്റെ വീട് പണിയുമായി ബന്ധപ്പെട്ട് വാഹനം പോയപ്പോള്‍ യഹിയയുടെ അതിര്‍ത്തി തിരിച്ചു വച്ചിരുന്ന കല്ലുകള്‍ സലിം എടുത്ത് മാറ്റി.
ഇതു യഹിയ ചോദ്യം ചെയ്തതാണ് സലീമും മകനും ക്രൂരമായി മര്‍ദ്ദിക്കാന്‍ കാരണം. യഹിയയെ മര്‍ദ്ദിക്കുന്നത് കണ്ട് തടുക്കാന്‍ ചെന്നപ്പോഴാണ് ഭാര്യ സീനത്തിനെയും മര്‍ദ്ദിച്ചത്. മാരകായുധങ്ങളുമായി കരുതിക്കൂട്ടിയുള്ള അക്രമമായിരുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ യഹിയയും ഭാര്യയും പെരുമ്പാവൂര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. പോലിസിന്റെ മുന്നില്‍ വച്ചും ട്വന്റി 20 പ്രവര്‍ത്തകര്‍ വെല്ലുവിളി നടത്തി. കുറച്ചു നാളുകളായി നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ ശ്രമിച്ചു വരികയാണ്.
Next Story

RELATED STORIES

Share it