Flash News

ട്രെയിന്‍ ഡ്രൈവറെ യാത്രക്കാരന്‍ ആക്രമിച്ചു

ട്രെയിന്‍ ഡ്രൈവറെ യാത്രക്കാരന്‍ ആക്രമിച്ചു
X
കോഴിക്കോട്/തിരൂര്‍: പ്‌ളാറ്റ്‌ഫോമില്‍ നിര്‍ത്തിയ കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചറിലെ ലോക്കോ പൈലറ്റിനെ യാത്രക്കാരന്‍ കാബിനില്‍ കയറി വാതിലടച്ചിട്ട് ആക്രമിച്ചു. സംഭവം കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയ അസിസ്റ്റന്റ് ലോക്കോ പൈലറ്റിനും മര്‍ദനമേറ്റു. ശനിയാഴ്ച വൈകീട്ട് 5.55ന് ട്രെയിന്‍ തിരൂരില്‍ നിര്‍ത്തിയപ്പോഴാണ് ആക്രമണം. സീനിയര്‍ ലോക്കോ പൈലറ്റ് കൊയിലാണ്ടി ചേമഞ്ചേരി കമ്പിവളപ്പില്‍ പി.കെ. ഉണ്ണികൃഷ്ണ( 52 )നാണ് മര്‍ദനമേറ്റത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് കോഴിക്കോട് തായാട്ടുപറമ്പ് സൗപര്‍ണികയില്‍ അമല്‍ കൃഷ്ണനും (30) പരിക്കേറ്റു. ഇരുവരെയും കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമം നടത്തിയ പാലക്കാട് തെക്കേപ്പറ്റ സ്വദേശി ശ്രീനാഥിനെ (22) റെയില്‍വേ പോര്‍ട്ടര്‍മാരെത്തിയാണ് കീഴ്‌പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചത്. രാത്രിയോടെ ഇയാളെ കോഴിക്കോട്ടെത്തിച്ച് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
എന്തുകൊണ്ട് ട്രെയിന്‍ വൈകിയോടുന്നു എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു കൊണ്ടാണ് ശ്രീനാഥ് എന്‍ജിന്‍ കാബിനിലേക്ക് കയറിയതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വാതിലടച്ചശേഷം തന്റെ നെഞ്ചത്ത് ചവിട്ടി താഴെയിട്ട് തുടരെ മര്‍ദിച്ചു.അക്രമം നടക്കുന്നത് തൊട്ടടുത്തുനിന്ന് കണ്ട യാത്രക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്്്.
Next Story

RELATED STORIES

Share it