Flash News

ട്രെയിനില്‍ സ്ത്രീയെ കത്തിച്ചുകൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം

ട്രെയിനില്‍ സ്ത്രീയെ കത്തിച്ചുകൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം
X


തലശ്ശേരി: നിര്‍ത്തിയിട്ട തീവണ്ടി കംപാര്‍ട്ട്‌മെന്റില്‍ സ്ത്രീയെ പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. മലപ്പുറം കൊടുങ്ങല്ലൂര്‍ കിഴിശ്ശേരി വിളയില്‍ പോസ്റ്റ് ഓഫിസ് പരിധിയില്‍ താമസിക്കുന്ന കരുവാക്കോടന്‍ വീട്ടില്‍ പാത്തു എന്ന പാത്തൂട്ടി (48) കൊല്ലപ്പെട്ട കേസിലാണ് തമിഴ്‌നാട് തേനി ജില്ലയിലെ കാമാക്ഷിപുരക്കാരന്‍ പടിയന്‍ സുരേഷ് കണ്ണനെ (30) തലശ്ശേരി ഒന്നാം ക്ലാസ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2014 ഒക്ടോബര്‍ 20ന് പുലര്‍ച്ചെ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് സംഭവം. പുലര്‍ച്ചെ നാലോടെ കംപാര്‍ട്ട്‌മെന്റിനകത്ത് തീയാളുന്നത് കണ്ടെത്തിയവരാണ് ദേഹമാസകലം കത്തിപ്പിടയുന്ന സ്ത്രീരൂപത്തെ കണ്ടത്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ വീണുപോയ സ്ത്രീയെ ഓടിക്കൂടിയവര്‍ ഉടനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിക്കുന്നതിനു മുമ്പ് പാത്തൂട്ടി വെളിപ്പെടുത്തിയ വിവരങ്ങളും സൂചനകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത
Next Story

RELATED STORIES

Share it