ട്രെയിനിലെ ടോയ്ലെറ്റില് യുവതി പ്രസവിച്ചു; ട്രാക്കില്‍ വീണ കുഞ്ഞ് അല്‍ഭുതകരമായി രക്ഷപ്പെട്ടു
BY swapna en30 Dec 2015 2:24 PM GMT
X
swapna en30 Dec 2015 2:24 PM GMT
ലക്നൗ:ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനിലെ ടോയ്ലെറ്റില് യുവതി പ്രസവിച്ച കുഞ്ഞ് ട്രാക്കില്‍ വീണ് അല്‍ഭുതകരമായി രക്ഷപ്പെട്ടു. തനക്പൂര്‍ ബറേയ്ലി പാസഞ്ചറില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം . ട്രാക്കില്‍ വീണ കുഞ്ഞ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രാമധ്യേ പുഷ്പ എന്ന യുവതി ട്രെയിനിന്റെ ടോയ്ലറ്റില് പ്രവേശിക്കുകയായിരുന്നു. പിന്നീട് യുവതി ടോയ്ലെറ്റില് പ്രസവിക്കുകയായിരുന്നു.
ടോയിലറ്റിന്റെ ഔട്ടലറ്റ് വഴിയാണ് കുഞ്ഞ് ട്രാക്കിലേക്ക് തെറിച്ചുവീണത്. കുഞ്ഞ് വീണയുടനെ പുഷ്പ നിലവിളിച്ച് മറ്റ് യാത്രക്കാരുടെ സഹായം തേടി. ഉടന്‍ തന്നെ യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി.
തുടര്‍ന്ന് സ്റ്റേഷന് മാസ്റ്ററിനെ വിവരമറിയിക്കുകയും ആംബുലന്‍സില്‍ അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നെന്ന്് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT