Idukki local

ട്രക്കിങ് വാഹനങ്ങളുടെയും ഓഫ് റോഡുകളുടെയും വിവരം നല്‍കാന്‍ നിര്‍ദേശം

രാജാക്കാട്: വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രക്കിംഗ് വാഹനങ്ങളുടേയും ഹൈറേഞ്ചിലെ ഓഫ് റോഡുകളെയും സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ദേവികുളം ആര്‍ഡിഓയുടെ നിര്‍ദ്ദേശം. ഇടുക്കി ആര്‍ടിഓക്കാണ് നിര്‍ദേശം നല്‍കിയത്. വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്,  വനംവകുപ്പ്, ഫയര്‍ഫോഴ്‌സ്, പൊലീസ്, വില്ലേജ്, പഞ്ചായത്ത് ഉദ്യഗോസ്ഥരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചു.
ദേവികുളം താലൂക്കിലെ വിവിധ മേഖലകളിലെ ഓഫ് റോഡുകളിലൂടെ ചീറിപ്പായുന്ന ട്രക്കിംഗ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് വിനോദ സഞ്ചാരികള്‍ മരണപ്പെടുന്നതടക്കമുള്ള സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ദേവികുളം ആര്‍ഡിഓ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഇടുക്കി ആര്‍ റ്റി ഓയെ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് പ്രദേശത്തെ വില്ലേജ്, പഞ്ചായത്ത്, പോലിസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മൊട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ട്രക്കിംഗ് അധികമായി നടക്കുന്ന ആനച്ചാല്‍, മറയൂര്‍, ചിന്നക്കനാല്‍ അടക്കമുള്ള മേഖലകളിലാണ് പരിശോധന നടത്തുക.
ഇതിന്റെ ഭാഗമായി സംഘം ട്രക്കിംദ് നടത്തുന്ന മേഖലകളും റോഡുകളും നേരിട്ടെത്തി പരിശോധിച്ചു. നിലവില്‍ റോഡുകള്‍ വലിയ അപകട ഭീഷണി ഉയര്‍ത്തുന്ന തരത്തിലല്ലെന്നും അമിത വേഗതയും അശ്രദ്ദയുമാണ് പല അപകടങ്ങള്‍ക്കും കാരണണെന്നും ഇവര്‍ പറയുന്നു. റോഡുകളില്‍ സന്ദര്‍ശനം നടത്തിയതില്‍ വെള്ളത്തുവല്‍ പഞ്ചായത്തിലുള്‍പ്പെട്ട കുമ്മണിക്കുന്ന് ടാങ്ക്പടി റോഡിന്റെ രണ്ട് കിലോമീറ്ററോളം റോഡ് മാത്രമാണ് വലിയ അപകട ഭീഷിണി ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇത്കൂടാതെ ട്രക്കിംഗ് ജീപ്പ് െ്രെടവര്‍മാറുടെ കണക്കുകള്‍ ശേഖരകിക്കുകയും ഇവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് പ്രത്യേകം ഐ ഡി കാര്‍ഡുകളും ലസന്‍സുകളും നല്‍കും ഇത്തരം കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് ഇന് ട്രക്കിംഗ് നടത്തുന്നതിന് അനുമതി ഉണ്ടാവില്ല. ഇത്തരത്തില്‍ റോഡുകളെ സംബന്ധിച്ചും ട്രക്കിങ് ജീപ്പുകളുടെ എണ്ണവും, ട്രക്കിംഗ് മേഖലകളില്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ചും വിശദമായ റിപോര്‍ട്ട് തയ്യാറാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എ എസ് ഐ കെ ഡി മണിയന്‍, മൂന്നാര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓപീസര്‍ കെ എം ജോണിച്ചന്‍, വില്ലേജ് ഓപീസര്‍മാരായ വര്‍ഗീസ്‌കുട്ടി, റഷീദ്, പഞ്ചായത്ത് സെക്രട്ടറി ഷിബു, മറ്റ് ഉദ്യോഗസ്ഥരായ മഹേഷ് ചന്ദ്രന്‍, ജറാള്‍ഡ് വിന്‍സ് എന്നിവരാണുള്ളത്.
Next Story

RELATED STORIES

Share it