World

ട്രംപിന്റെ തീരുമാനം റദ്ദാക്കണം: അറബ് ലീഗ്്‌

കെയ്‌റോ: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം റദ്ദാക്കണണമെന്ന്്് അറബ് വിദേശകാര്യമന്ത്രിമാര്‍. യുഎസിന്റെ നീക്കം ഉത്കണ്ഠാജനകമാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പ്രഖ്യാപനം അധിനിവേശത്തിനു തുല്യമാണെന്നും കെയ്‌റോയില്‍ ചേര്‍ന്ന അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം അഭിപ്രായപ്പെട്ടു. യുഎസിന്റെ നടപടിയെ അപലപിച്ച് യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം പാസാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനെ യുഎസ് വീറ്റോ ചെയ്യുന്നപക്ഷം യുഎന്‍ പൊതുസഭയില്‍ അറബ്‌സഖ്യം പ്രമേയം അവതരിപ്പിക്കുമെന്നും ഫലസതീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി അറിയിച്ചു. യുഎസിന്റെ മാധ്യസ്ഥം ഒഴിവാക്കി മറ്റൊരു സമാധാന ചര്‍ച്ചയ്ക്കുള്ള ശ്രമത്തിലാണ് തങ്ങളെന്നും മാലിക് പറഞ്ഞു. ഫലസ്തീന്‍ നേതാക്കളുടെ അഭ്യര്‍ഥനപ്ര—കാരം അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച രണ്ടു പേജുവരുന്ന പ്രമേയത്തില്‍ യുഎസിനെതിരേ നയതന്ത്ര ബന്ധം റദ്ദാക്കല്‍, യുഎസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കല്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ക്കൊന്നും ആഹ്വാനം ചെയ്തിട്ടില്ലെന്നതു ശ്രദ്ധേയമായി. ട്രംപിന്റെ തീരുമാനത്തിനെതിരേ വെസ്റ്റ് ബാങ്കില്‍ അരങ്ങേറുന്ന പ്രതിഷേധങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍, തങ്ങള്‍ ഒരു രാഷ്ട്രീയ തീരുമാനമാണ്് എടുത്തതെന്നും അത് തെരുവു മല്‍സരങ്ങളുടെ പ്രതിഫലനമായിരിക്കില്ലെന്നുമായിരുന്നു അറബ്‌ലീഗ് മേധാവി അഹ്മദ് അബൂല്‍ ഖീത്തിന്റെ പ്രതികരണം. യുഎസിനെതിരേ ശക്തമായ നട—പടികള്‍ സ്വീകരിക്കണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ യുഎസുമായി സഖ്യത്തിലുള്ള അറബ് രാഷ്ട്രങ്ങള്‍ എതിര്‍ക്കുകയായിരുന്നെന്നും റിപോര്‍ട്ടുണ്ട്്്. വിഷയം ചര്‍ച്ച ചെയ്യാനായി ഒരു മാസത്തിനകം ജോര്‍ദാനില്‍ അറബ് ഉച്ചകോടി വിളിക്കാനും തീരുമാനമായി.  തീരുമാനത്തില്‍നിന്ന് അമേരിക്കന്‍ ഭരണകൂടം പിന്‍മാറണമെന്ന് സൗദി  വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആവശ്യപ്പെട്ടു. അതിലൂടെ ഫലസ്തീനികളുടെ നിയമപരമായ അധികാരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കൊപ്പം യുഎസ്് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര എതിര്‍പ്പുകള്‍ അവഗണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൈക്കൊണ്ട തീരുമാനത്തിനെതിരേ വിവിധ രാജ്യങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയായിരുന്നു  അറബ് ലീഗ് രാജ്യങ്ങളില്‍നിന്നുള്ള വിദേശകാര്യമന്ത്രിമാര്‍ കെയ്‌റോയില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
Next Story

RELATED STORIES

Share it