ടോം ജോസിന് അനധികൃത സ്വത്തില്ലെന്ന വിജിലന്‍സ് റിപോര്‍ട്ട് കോടതി അംഗീകരിച്ചു

മൂവാറ്റുപുഴ: അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത കേസില്‍ ലേബര്‍ ആന്റ് സ്‌കില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേയുള്ള മൂവാറ്റുപുഴ വിജിലന്‍സ് കോടതി നടപടികള്‍ അവസാനിപ്പിച്ചു.
ഇദ്ദേഹത്തിനെതിരേയുള്ള കേസ് അവസാനിപ്പിക്കുന്നതിനായി എറണാകുളം വിജിലന്‍സ് അന്വേഷണ സംഘം നല്‍കിയ റിപോര്‍ട്ടില്‍ വിശദമായ വാദംകേട്ട ശേഷമാണ്  വിധി പ്രസ്താവിച്ചത്.
ടോം ജോസിന് അനധികൃത സ്വത്തില്ലെന്നു വ്യക്തമാക്കി വിജിലന്‍സ് നല്‍കിയ റിപോര്‍ട്ട് കോടതി അംഗീകരിച്ചു. ഭാര്യാപിതാവില്‍ നിന്നും ടോം ജോസിന്റെ മകനു ലഭിച്ച പണം, പിന്നീട് മകന്‍ ടോം ജോസിനു നല്‍കിയെന്നും ഇത് അനധികൃത സ്വത്തായി കണക്കാക്കാനാവില്ലെന്നും വിജിലന്‍സ് റിപോര്‍ട്ടില്‍ വ്യക്തമാക്കി. ഈ പണത്തിന്റെ കണക്ക് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ച് ടോം ജോസിന് അനുകൂലമായി വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചതോടെയാണു കേസ് അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്.
Next Story

RELATED STORIES

Share it