Flash News

ടൈംസ്‌നൗവില്‍ നിന്ന് ടേപ്പുകള്‍ മോഷ്ടിച്ചു ; അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്



ന്യൂഡല്‍ഹി:  നേരത്തേ ജോലി ചെയ്തിരുന്ന ടൈംസ് നൗ ചാനലില്‍ നിന്ന് ടേപ്പുകള്‍ മോഷ്ടിച്ച് പുതിയ ചാനലില്‍ സംപ്രേഷണം ചെയ്ത കേസില്‍ അര്‍ണബ് ഗോസ്വാമിയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ടൈംസ് നൗ നെറ്റ് വര്‍ക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപബ്ലിക് ടി വി മേധാവി അര്‍ണബിനെതിരേ കോടതി നോട്ടീസ് അയച്ചത്. അര്‍ണബിനും മാധ്യമപ്രവര്‍ത്തക പ്രേമ ശ്രീദേവിക്കുമെതിരേ മോഷണം, വിശ്വാസ വഞ്ചന, ബൗദ്ധിക സ്വത്ത് ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പരാതി. ഈ മാസം ആറിനും എട്ടിനുമാണ് റിപബ്ലിക് ടിവി വിവിധ സമയങ്ങളിലായി രണ്ടു ടേപ്പുകള്‍ സംപ്രേഷണം ചെയ്തത്. മുമ്പ് ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന അര്‍ണബ് ഈ മാസം ആറിനാണ് റിപബ്ലിക് ടിവി എന്ന പേരില്‍ പുതിയ ചാനല്‍ തുടങ്ങിയത്.  അര്‍ണബിന്റെ പുതിയ ചാനല്‍ പുറത്തുവിട്ട ടേപ്പുകള്‍ ടൈംസ് നൗവില്‍ നിന്ന് മോഷ്ടിച്ചതായിരുന്നുവെന്നാണ് പരാതി. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് വ്യാഖ്യാനിക്കുന്ന ടേപ്പ് ആണ് ചാനല്‍ പുറത്തുവിട്ടതിലൊന്ന്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ജയിലിലുള്ള മുന്‍ എംപി ഷഹാബുദ്ദീനുമായി സംസാരിക്കുന്ന ടേപ്പായിരുന്നു മറ്റൊന്ന്.
Next Story

RELATED STORIES

Share it