World

ടില്ലേഴ്‌സന്റെ സ്ഥാനചലനം വ്യക്തിപരമെന്ന് ട്രംപ്‌

വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു റെക്‌സ് ടില്ലേഴ്‌സന്റെ സ്ഥാനചലനം ട്രംപിന്റെ അതൃപ്തിയുടെ ബാക്കിപത്രം.  വ്യക്തിപരമായ കാരണങ്ങളാലാണ് ടല്ലേഴ്‌സന്റെ സ്ഥാനചലനമെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പല നയങ്ങളെയും പരിചയസമ്പന്നനായ ടില്ലേഴ്‌സന്‍ ശക്തമായി എതിര്‍ത്തിരുന്നു.
ടില്ലേഴ്‌സനോട് വെള്ളിയാഴ്ച തന്നെ ട്രംപ് രാജി ആവശ്യപ്പെട്ടിരുന്നുവെന്നും കിം ജോങ് ഉന്നുമായുള്ള യുഎസിന്റെ ചര്‍ച്ചയ്ക്കു മുമ്പുതന്നെ ഈ മാറ്റം ട്രംപ് ആഗ്രഹിച്ചിരുന്നുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. ആഫ്രിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന റെക്‌സ് ടില്ലേഴ്‌സനെ അമേരിക്കയിലേക്ക് തിരിച്ചുവിളിച്ച ശേഷമാണ് ട്രംപ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കുന്നതായി അറിയിച്ചത്.
ഇറാന്‍ ആണവകരാര്‍,  ഉത്തര കൊറിയ, യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ട്രംപും ടില്ലേഴ്‌സനും വ്യത്യസ്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നുത്. കഴിഞ്ഞ വര്‍ഷം ട്രംപിന്റെ പല നയങ്ങളെയും ടില്ലേഴ്‌സന്‍ വിമര്‍ശിക്കുകയും മന്ദബുദ്ധി എന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ഇത് ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാക്കി. ടില്ലേഴ്‌സന്റെ വിദേശ നയങ്ങളെ ട്രംപും രൂക്ഷമായി വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it