Second edit

ടിപ്‌സ്

ടിപ്‌സ് എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തില്‍ എന്താണു കൃത്യമായ അര്‍ഥമെന്നറിയില്ല. കൈമടക്ക് എന്നോ ഓശാരം എന്നോ പറയാമെന്നു തോന്നുന്നു.
ടിപ്‌സ് അമേരിക്കന്‍ സമൂഹത്തില്‍ വളരെ പ്രധാനമാണ്. കാരണം, അവര്‍ പൊതുവെ ഭക്ഷണമുണ്ടാക്കാന്‍ താല്‍പര്യമുള്ളവരല്ല. പകരം അതിന് ഹോട്ടലുകളെ ആശ്രയിക്കുന്നവരാണ്. അവരുടെ ഭക്ഷണ ചെലവില്‍ ഏറെയും ഹോട്ടല്‍ ബില്ല് വകയിലാണ്. റസ്‌റ്റോറന്റ്, ബാര്‍ ബില്ലിന് പുറമേ അവര്‍ ടിപ്‌സും കൊടുക്കുന്നു. പ്രത്യേകിച്ച് അവയിലെ സെര്‍വര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കുമാണ് ടിപ്‌സ് നല്‍കുന്നത്. ഇക്കാരണത്താല്‍ ഹോട്ടലുടമകള്‍ അവര്‍ക്ക് കുറഞ്ഞകൂലി കൊടുത്ത് തടികഴിച്ചിലാക്കുന്നു. മാത്രമല്ല, ടിപ്‌സ് പാചകക്കാര്‍ക്കും പാത്രംമോറികള്‍ക്കുമായി പങ്കുവയ്ക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നു. ട്രംപ് ഗവണ്‍മെന്റ് വന്നതിനു ശേഷം ഹോട്ടലുടമകള്‍ക്ക് അനുകൂലമായ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ്.
ഇതിനെതിരേ ഹോട്ടല്‍ തൊഴിലാളികളുടെ പ്രസ്ഥാനം കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നു. ടിപ്‌സ് സമ്പ്രദായത്തിനു പകരം മാന്യമായ ശമ്പളം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഉദാഹരണത്തിന് ആസ്‌ത്രേലിയയില്‍ ടിപ്‌സ് ഇല്ല. പകരം അര്‍ഹമായ സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കിയിരിക്കുന്നു.
Next Story

RELATED STORIES

Share it