Alappuzha local

ടിപ്പറുകളുടെ മരണപ്പാച്ചില്‍; യാത്രക്കാര്‍ ഭീതിയില്‍

ചാരും മൂട്: ടിപ്പര്‍ ലോറികള്‍ മരണപ്പാച്ചില്‍ നടത്തുന്നു.യാത്രക്കാര്‍ ഭീതിയില്‍.കായംകുളംപുനലൂര്‍ റോഡായ കെ.പി റോഡില്‍കൂടിയും ഗ്രാമീണ റോഡുകള്‍ വഴിയുമാണ് ടിപ്പറുകള്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ പുലര്‍ച്ചെ മുതല്‍ വൈകുവോളം ചീറി പായുന്നത്.
റെയില്‍വേ ജോലികള്‍ക്കായി സര്‍വ്വീസ് നടത്തുന്നു എന്ന ബോര്‍ഡുകള്‍ വെച്ചാണ് ചെമ്മണ്ണുമായി പായുന്നത്. ജില്ലാ കലക്റ്ററുടെ ഉത്തരവും പ്രകാരമുള്ള സ്‌കൂള്‍ സമയങ്ങളിലെ നിയന്ത്രണം പോലും ലംഘിച്ചാണു ടിപ്പറുകളുടെ ചീറിപ്പായല്‍.് അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിച്ച് 4 സ്‌കൂള്‍ കുട്ടികള്‍ മരിച്ചിട്ട് വര്‍ഷങ്ങളെ ആകുന്നുള്ളു.
അപകടം നടന്നു കഴിയുമ്പോള്‍ ഉണരുന്ന പോലീസ്—മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നിട് കാര്യമായ പരിശോധനകള്‍ നടത്താറില്ലായെന്ന് നാട്ടുകാര്‍ പറയുന്നു. ട്രാഫിക് സിഗ്‌നലുകള്‍ പോലും ലംഘിച്ച് പായുന്ന ടിപ്പറുകള്‍ കാല്‍നട യാത്രക്കാരെ ഇടിച്ചിടുന്നതും പതിവാണ്. ഗ്രാമീണ റോഡുകള്‍ വഴി പോകുന്ന ടിപ്പറുകള്‍ അനധികൃത മണ്ണു കടത്താണു നടത്തുന്നതത്രെ. പുലര്‍ച്ചെ നടക്കുവാന്‍ ഇറങ്ങുന്നവര്‍ക്കും യാത്രക്കാര്‍ക്കും ഇതും ഭീഷണിയുര്‍ത്തുന്നുണ്ട്. കെപി റോഡ് വഴി ടിപ്പറുകള്‍ യാതൊരു നിയന്ത്രണങ്ങള്‍ പാലിക്കതെ മറ്റ് വാഹനങ്ങളെ മറികടക്കുന്നത് പതിവായിരിക്കുകയുമാണ്.
ജില്ലയില്‍ ടിപ്പര്‍ ഇടിച്ച് കോല്ലപ്പെട്ടവര്‍ ഏറ്റവും കൂടുതല്‍ തെക്ക് കിഴക്കന്‍ മേഖലയായ മാവേലിക്കര താലൂക്ക് പ്രദേശങ്ങളിലുള്ളവരാണന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it