ടാറ്റാ നാനോ ഫാക്ടറി പണിമുടക്ക് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു

അഹ്മദാബാദ്: സാനന്ദില്‍ ടാറ്റാ നാനോ കാര്‍ ഫാക്ടറിയിലെ തൊഴിലാളി പണിമുടക്ക് നിയമവിരുദ്ധമായി ഗുജറാത്ത് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചു. പണിമുടക്കിന് പരിഹാരം കാണാന്‍ വിഷയം വ്യവസായ ട്രൈബ്യൂണലിന് കൈമാറിയിട്ടുണ്ട്. പണിമുടക്ക് 10 ദിവസം കഴിഞ്ഞിട്ടുണ്ട്. പണിമുടക്ക് തുടര്‍ന്നാല്‍ തൊഴിലാളികള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ എം എസ് പട്ടേല്‍ അറിയിച്ചു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 28 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 23നാണ് സമരം തുടങ്ങിയത്.ഫാക്ടറിയില്‍ 420 തൊഴിലാളികളാണുള്ളത്.
Next Story

RELATED STORIES

Share it