Flash News

ടാങ്കര്‍ ലോറി സമരം മൂന്നാംദിനത്തിലേക്ക് ; സംസ്ഥാനം ഇന്ധനക്ഷാമത്തിലേക്ക്



കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോ ര്‍പറേഷന്റെ ഇരുമ്പനം പ്ലാ ന്റി ല്‍ ഒരു വിഭാഗം ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോ ര്‍പറേഷന്‍. സ്വകാര്യ പമ്പ് ടാങ്കര്‍ ഉടമകള്‍ നടത്തുന്ന സമരം അന്യായമാണെന്നും ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച ബഹിഷ്‌കരിച്ച സമരക്കാര്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഐഒസി ആരോപിച്ചു. സുരക്ഷിതമായി ഇന്ധനം എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു. സമരം മൂന്നാംദിവസത്തിലേക്ക് കടന്നതോടെ തെക്കന്‍ ജില്ലകളില്‍ ഇന്ധനക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
Next Story

RELATED STORIES

Share it