'ഞാന്‍ വിഷ്ണുവിന്റെ അവതാരം'’ വിചിത്ര മറുപടിയുമായി ജോലിക്ക് ഹാജരാവാതെ ഉദ്യോഗസ്ഥന്‍

അഹ്മദാബാദ്: താന്‍ മഹാവിഷ്ണുവിന്റെ അവതാരമായതിനാല്‍ ഓഫിസില്‍ ജോലിക്കെത്താന്‍ കഴിയില്ലെന്ന വിചിത്ര വാദവുമായി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രമേഷ്ചന്ദ്ര ഫെഫാര്‍. ജോലിക്ക് ഹാജരാവാത്തതില്‍ വിശദീകരണം തേടിയ അധികൃതര്‍ക്ക് മുമ്പിലാണ് ഉദ്യോഗസ്ഥന്‍ ഈ വിചിത്രവാദം ഉന്നയിച്ചത്. ലോകം നന്നാക്കേണ്ടതിനാല്‍ ഓഫിസിലെത്താന്‍ സമയമില്ല.
രാജ്യത്ത് മികച്ച മഴ ലഭിക്കുന്നത് തന്റെ തപസ്സിന്റെ ഫലമാണെന്നും സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ എന്‍ജിനീയറായ ഇദ്ദേഹം അറിയിച്ചു. മറുപടിക്ക് പിന്നാലെ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ താരമാണ്. മഹാവിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണെന്ന വാദവുമായി 2010 മാര്‍ച്ചിലാണ് ഇയാള്‍ രംഗത്തെത്തുന്നത്. പിന്നീട് തപസില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ തപസിന്റെ അഞ്ചാം ഘട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞതായും ഇയാള്‍ പറയുന്നു. 50 വയസ്സുകാരനായ രമേഷ്ചന്ദ്ര ഫെഫാര്‍ തുടര്‍ച്ചയായി ജോലിക്കെത്താത്തതിനെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണു വകുപ്പില്‍ നിന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. താന്‍ എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ഓഫിസില്‍ ഇരിക്ക—ണോ അതോ രാജ്യത്തെ വരള്‍ച്ചയില്‍ നിന്നു രക്ഷിക്കണോ എന്ന് കമ്പനിക്കു തീരുമാനിക്കാമെന്നും ഇയാള്‍ കത്തില്‍ ചോദിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it