Flash News

ഞങ്ങള്‍ക്കും പറയാനുണ്ട് : പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം ഏഴിന്‌ - നക്ഷത്രാങ്കിത ശോഭയില്‍ അനന്തപുരി; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്



തിരുവനന്തപുരം: ഹിന്ദുത്വ ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ പുതിയ ചരിത്രം രചിക്കാന്‍ അനന്തപുരി ഒരുങ്ങുന്നു.  ഏഴിനു പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തെ വരവേല്‍ക്കാന്‍ തലസ്ഥാന ജില്ല അവസാനഘട്ട തയ്യാറെടുപ്പിലാണ്. കൊടിതോരണങ്ങള്‍ക്കൊപ്പം പിന്നാലെ സമ്മേളനത്തിന്റെ സന്ദേശങ്ങളുമായി ഫ്‌ളക്‌സുകളും കമാനങ്ങളും പാതകളുടെ ഇരുവശങ്ങളിലും സ്ഥാനംപിടിച്ചിട്ടുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ പരമാവധി  ജനങ്ങളെ പങ്കെടുപ്പിച്ചു മഹാസമ്മേളനം ചരിത്രവിജയമാക്കാനുള്ള തയ്യാറെടുപ്പിലാണു സംഘാടക സമിതി. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളും അന്തിമഘട്ടത്തിലാണ്. ജില്ലാതലത്തില്‍ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥകളും തെരുവുനാടകവും ഇന്നലെ അവസാനിച്ചു. സംഘപരിവാര ഭീകരതകള്‍ തുറന്നുകാട്ടിയുള്ള അതിജീവന കലാസംഘത്തിന്റെ 'ഞങ്ങള്‍ക്കും പറയാനുണ്ട്' തെരുവുനാടകത്തിനും മികച്ച സ്വീകാര്യതയാണുണ്ടായത്. അവസാനഘട്ട പ്രചാരണത്തിന് ആവേശം പകര്‍ന്നുള്ള പാട്ടുവണ്ടി ഇന്നലെ പര്യടനം ആരംഭിച്ചു. തെക്കന്‍ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന പാട്ടുവണ്ടിയുടെ ഭാഗമായി എല്‍ഇഡി പ്രദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ അബ്ദുല്‍ സത്താര്‍ പാട്ടുവണ്ടി ഫഌഗ് ഓഫ് ചെയ്തു. കണ്‍വീനര്‍ കെ കെ ഹുസൈര്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയസമിതി അംഗം കരമന അശ്‌റഫ് മൗലവി, സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പങ്കെടുത്തു. മഹാസമ്മേളനത്തില്‍ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ സജ്ജാദ് നുഅ്മാനിയും റിട്ട. ജസ്റ്റിസ് ബി ജെ കൊല്‍സേ പാട്ടീലും (പൂനെ) മുഖ്യാതിഥികളായി പങ്കെടുക്കും. പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന സമ്മേളനം ഫാഷിസത്തിനെതിരായ ജനകീയ പ്രതിരോധമായി മാറുമെന്നു സംഘാടകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it