Alappuzha local

'ഞങ്ങള്‍ക്കും പറയാനുണ്ട് ' ജില്ലാ വാഹന ജാഥയ്ക്ക് ഇന്നു സമാപനം



ആലപ്പുഴ: പോപുലര്‍ ഫ്രണ്ട്്് ഓഫ് ഇന്ത്യ ഏഴിന് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ആലപ്പുഴ ജില്ലാ കമ്മിറ്റി തുടക്കം കുറിച്ച ജാഥ ഇന്ന് സമാപിക്കും. രാവിലെ 8.30നു മാന്നാറില്‍ നിന്നു തുടങ്ങുന്ന ജാഥ കൊല്ലകടവ്, മാങ്കാംകുഴി, താമരക്കുളം, വള്ളികുന്നം, കായംകുളം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. വൈകീട്ട് 7.15ന് ചാരുമൂട്ടില്‍ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് എം എസ് നവാസ് നൈന അധ്യക്ഷത വഹിക്കും. അബ്ദുല്‍ മജീദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തും. ജില്ലാസെക്രട്ടറി ഇബ്രാഹീം മൗലവി, ഡിവിഷന്‍ പ്രസിഡന്റ് എ ഷിഹാബ് സെക്രട്ടറി അന്‍വര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it