Flash News

ഞങ്ങള്‍ക്കും പറയാനുണ്ട് : പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനം - മൗലാനാ സജ്ജാദ് നുഅ്മാനിയും ജ. കൊല്‍സേ പാട്ടീലും മുഖ്യാതിഥികള്‍



തിരുവനന്തപുരം: ഫാഷിസത്തിനെതിരേ പ്രതിരോധം തീര്‍ത്ത് ഈ മാസം ഏഴിനു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന  മഹാസമ്മേളനത്തില്‍ ഓള്‍ ഇന്ത്യ മുസ്‌ലിം പഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ സജ്ജാദ് നുഅ്മാനിയും റിട്ട. ജസ്റ്റിസ് ബി ജെ കൊല്‍സേ പാട്ടീലും (പൂനെ) മുഖ്യാതിഥികളായി പങ്കെടുക്കും. പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ കെ മുരളീധരന്‍, പി സി ജോര്‍ജ്, മുന്‍ മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍, ഭാസുരേന്ദ്ര ബാബു (മാധ്യമ നിരീക്ഷകന്‍), എന്‍ പി ചെക്കുട്ടി (തേജസ്), എ വാസു (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), അഡ്വ. ജയിംസ് ഫെര്‍ണാണ്ടസ് (ലത്തീന്‍ കത്തോലിക്ക ഐക്യവേദി), മൗലാന ഈസ ഫാളില്‍ മമ്പഈ (ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), വിളയോടി ശിവന്‍കുട്ടി (എന്‍സിഎച്ച്ആര്‍ഒ), എം കെ മനോജ്കുമാര്‍ (എസ്ഡിപിഐ), എസ് സൈനബ (നാഷനല്‍ വിമന്‍സ് ഫ്രണ്ട്), ഗോപാല്‍ മേനോന്‍ (ഡോക്യുമെന്ററി സംവിധായകന്‍), വര്‍ക്കല രാജ് (പിഡിപി), കായിക്കര ബാബു (മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി), പ്രഫ. അബ്ദുല്‍ റഷീദ് (മെക്ക), പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, നേതാക്കളായ കരമന അഷ്‌റഫ് മൗലവി, കെ എച്ച് നാസര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ പ്രചാരണ പരിപാടികള്‍ അന്തിമ ഘട്ടത്തിലേക്കു നീങ്ങുകയാണെന്നു സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ അബ്ദുല്‍ സത്താറും കണ്‍വീനര്‍ കെ കെ ഹുസൈറും പറഞ്ഞു. ഒരാഴ്ചയായി സംസ്ഥാനത്തുടനീളം നടന്നുവരുന്ന വാഹനപ്രചാരണ ജാഥകള്‍ നാലിന് അവസാനിക്കും.  ഗൃഹസമ്പര്‍ക്കവും കുടുംബസംഗമങ്ങളും പുരോഗമിക്കുകയാണ്. കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി നാവടപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേയാണ് പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന മഹാസമ്മേളനം. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനെതിരേ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it