ജ. ലോയയുടെ മരണം ഹൃദയാഘാതമല്ല; മുന്‍ ഫോറന്‍സിക് വിദഗ്ധന്റെ നിലപാട് പരിഗണിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി:  സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സിബിഐ കോടതി ജഡ്ജി ലോയയുടെ മരണം ഹൃദയാഘാതമല്ലെന്ന മുന്‍ ഫോറന്‍സിക് വിദഗ്ധന്റെ റിപോര്‍ട്ട് പ്രകാരം അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. കേസ് സുപ്രിംകോടതി മേല്‍ നോട്ടത്തിലുള്ള പ്രത്യേക സമിതി വിലയിരുത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
സെന്റര്‍ ഫോര്‍ പബ്ലിക്ക് ലിറ്റിഗേഷന്‍ സെക്രട്ടറി അഡ്വ. കാമിനി ജയ്‌സ്‌വാളാണ് അടുത്തിടെ കാരവന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് ചൂണ്ടിക്കാട്ടി കോടതിയില്‍ അപേക്ഷ നല്‍കിയത്. റിപോര്‍ട്ടില്‍ രാജ്യത്തെ തന്നെ പ്രശസ്തനായ ഫോറന്‍സിക് വിദഗ്ധനും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഈര്‍കെ ശര്‍മ ജസ്റ്റിസ് ലോയയുടെ ഹൃദയാഘാത സാധ്യത തള്ളിക്കളയുന്നുണ്ടെന്നും, തലയ്‌ക്കേറ്റ ക്ഷതമോ വിഷബാധയോ മരണകാരണമാവാമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
മരണകാരണം ഹൃദയാഘാതമാണോ എന്ന കാര്യം ഇസിജിയില്‍ വ്യക്തമല്ലെന്നും റിപോര്‍ട്ട് പരിശോധിച്ച ശര്‍മ വ്യക്തമാക്കുന്നതായും പരാതിക്കാരി ആരോപിക്കുന്നു. ഹൃദയാഘാതത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലോയയ്ക്ക് നാഡീ ശസ്ത്രക്രിയ നടത്തിയത് ദുരൂഹമാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള ഹരജിക്കാര്‍ നേരത്തെ തന്നെ വാദിച്ചിരുന്നു. ഇസിജി റിപോര്‍ട്ട് മികച്ച മറ്റ് ഹൃദ്രോഗ വിദഗ്ദരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇത് സാധൂകരിക്കുന്ന റിപോര്‍ട്ടാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്.
ലോയയുടെ ഇസിജി റിപോര്‍ട്ടുമായി ഇന്ത്യയിലെ പ്രമുഖനായ മറ്റൊരു ഹൃദ്രോഗ വിദഗ്ധനായ ഡോ. ഉപേന്ദ്ര കൗളിനെ സമീപിച്ചിരുന്നെന്നും റിപോര്‍ട്ട് പരിശോധിച്ച അദ്ദേഹവും ഹൃദയാഘാത സാധ്യത തള്ളിയെന്നും കാമിനി ജയ്‌സ്വാള്‍ വ്യക്തമാക്കുന്നു. കേസില്‍ ദുരൂഹതകളില്ലെന്നും ലോയയ്‌ക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരുടെ മൊഴിപ്രകാരം ഹൃദയസ്തംഭനമാണ് മരണകാരണമെന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട്.
Next Story

RELATED STORIES

Share it