Kollam Local

ജോലി വാഗ്ദാനം നല്‍കി പണം തട്ടുന്നയാള്‍ അറസ്റ്റില്‍

കൊല്ലം: ജോലി വാഗ്ദാനം നല്‍കി പണം തട്ടുന്ന ആള്‍  അറസ്റ്റിലായി. വഴുതക്കാട്  ്രൈകംബ്രാഞ്ച് പോലിസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി സഹകരണ ബാങ്കില്‍ പ്യൂണ്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. കൊല്ലം ആറ്റുകുഴി പുരയിടത്തില്‍ സരസ്വതിയില്‍ നിന്നും 2,50,000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയ തിരുവന്തപുരം കുര്യാത്തി സ്വദേശി ഗണേഷിനെയാണ് കൊല്ലം ഈസ്റ്റ് പോലിസ് അറസ്റ്റു ചെയ്തത് കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ എസ് മഞ്ചുലാലിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് എസ്‌ഐ എസ് ജയകൃഷ്ണന്‍, ജിഎസ്‌ഐ എം കെ ചിത്തരന്‍ഞ്ജന്‍ ജൂനിയര്‍ എസ്എ ജിജുകുമാര്‍, എ എസ്‌ഐ മജീദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. ജൂനിയര്‍ എസ്‌ഐ ജിജുകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
Next Story

RELATED STORIES

Share it