Second edit

ജോണ്‍ ബോള്‍ട്ടന്‍

അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണം ഒന്നരവര്‍ഷം തികയും മുമ്പേ മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേശകനായി ജോണ്‍ ബോള്‍ട്ടന്‍ നിയമിതനായി. അണ്വായുധങ്ങളും ആഗോള സുരക്ഷയും അടക്കമുള്ള അതീവ പ്രധാനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പദവിയാണ് ദേശീയ സുരക്ഷാ ഉപദേശകന്റേത്. സാധാരണ നിലയില്‍ ഒരു ഭരണകൂടത്തിന്റെ അവസാനം വരെ ഒരേയാള്‍ കൈകാര്യം ചെയ്യേണ്ട വിഷയം.
എന്നാല്‍, ട്രംപിന്റെ ഭരണത്തില്‍ കാര്യങ്ങള്‍ അങ്ങനെയാണ്. ആദ്യം ജെഫ് സെഷന്‍സ് ആയിരുന്നു ഉപദേശകന്‍. അങ്ങേര് പുറത്തായപ്പോള്‍ ജനറല്‍ മക്മാസ്റ്റര്‍ വന്നു. ഇപ്പോള്‍ അദ്ദേഹവും പുറത്തായി.
പകരം വന്ന ബോള്‍ട്ടന്‍ ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധിയായിരുന്നു ഒരവസരത്തില്‍. യുദ്ധക്കൊതിയന്‍ എന്നാണു കട്ടിമീശക്കാരനായ ബോള്‍ട്ടനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇറാനുമായുള്ള അമേരിക്കയുടെ അണ്വായുധക്കരാറിന്റെ എതിരാളി. ഉത്തര കൊറിയയെ കൈകാര്യം ചെയ്യാന്‍ പറ്റിയ പരിപാടി അണുബോംബ് വര്‍ഷിക്കലാണെന്നു പരസ്യമായി പ്രഖ്യാപിച്ചയാള്‍.
ട്രംപ് ഇറാനുമായുള്ള കരാര്‍ റദ്ദാക്കാനുള്ള ഒരുക്കത്തിലാണ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി നേരിട്ടു ചര്‍ച്ചചെയ്യാനുള്ള തീരുമാനത്തിലുമാണ്. കാര്യങ്ങള്‍ എങ്ങനെ പോവും എന്നത് അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ മൊത്തം ഉല്‍ക്കണ്ഠയാണ്. പുതിയ സുരക്ഷാ ഉപദേശകനെ കാണുമ്പോള്‍ സ്ഥിതി വഷളാവാനാണു കൂടുതല്‍ സാധ്യത എന്നു പലരും വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it