Pravasi

ജൂണ്‍ മാസം പെട്രോളിന് വില കുറയും



ദോഹ: നീണ്ട ഇടവേളയ്ക്ക് ശേഷം ഖത്തറില്‍ ഇന്ധന വില കുറയുന്നു. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനുമാണ് വില കുറയുക. റമദാനില്‍ വാഹന യാത്രക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. അതേ സമയം, പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില മെയ് മാസത്തെ നിലയില്‍ തുടരും. സൂപ്പര്‍ പെട്രോളിന്റെ പുതിയ വില ലിറ്ററിന് 1.65 റിയാലാണ്. മെയ് മാസത്തെ വിലയില്‍ നിന്ന് 5 ദിര്‍ഹം ആണ് കുറഞ്ഞിരിക്കുന്നത്. പ്രീമിയത്തിന്റെ മെയ് മാസത്തെ വിലയായ 1.60 തന്നെയായിരിക്കും. ഡീസലിന് 5 ദിര്‍ഹം കുറഞ്ഞ് ലിറ്ററിന് 1.55 ആവും. ഏപ്രിലിലും, മെയിലും മന്ത്രാലയം സൂപ്പര്‍, പ്രീമിയം പെട്രോളുകളുടെ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേ സമയം, ഡീസലിന് ഏപ്രിലില്‍ മാര്‍ച്ചിനെ അപേക്ഷിച്ച് 5 ദിര്‍ഹം വര്‍ധിപ്പിച്ചിരുന്നു. മെയില്‍ ഡീസലിനും വില കൂടിയില്ല. അന്താരാഷ്ട്ര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കുന്നതിന്റെ ഭാഗമായി അടുത്ത മാസത്തെ വില വിവരം മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ഏപ്രിലിലാണ് ഈ നടപടി ആരംഭിച്ചത്. 2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. ജൂണില്‍ 1.40 റിയാല്‍ ആയിരുന്നു ഡീസലിന്റെ വില. 2016 ജൂണ്‍ മുതല്‍ 2017 ജൂണ്‍വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ സൂപ്പറിന്റെ വില 35 ദിര്‍ഹവും പ്രീമിയത്തിന്റെ വില 40 ദിര്‍ഹവും ഡീസല്‍ വില 15 ദിര്‍ഹവും വര്‍ധിച്ചു.
Next Story

RELATED STORIES

Share it