kasaragod local

ജീവിതത്തില്‍ കൈവിടാത്ത ആത്മ സുഹൃത്തുക്കള്‍

മരണത്തിലും ഒന്നിച്ചുകാസര്‍കോട്്: ഇന്നലെ പുലര്‍ച്ചെ മൈസൂരിലെ ഹുന്‍സൂരില്‍ വാഹനാപകടത്തില്‍ മരിച്ച ജുനൈദും അസ്ഹറുദ്ദീനും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. ചൊവ്വാഴ്ച്ച രാത്രി പത്തോടെയാണ് അണങ്കൂരിലെ ഓട്ടോ ഡ്രൈവറായ ജുനൈദ് ബംഗളൂരിലേക്ക് പാര്‍സല്‍ സാധനങ്ങള്‍ കൊണ്ടുവരാന്‍ പുറപ്പെട്ടത്. സ്വന്തമായി ഓടിക്കുന്ന ഓട്ടോയ്ക്ക് അറ്റകുറ്റപണിയുള്ളതിനാല്‍ പണത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. പാര്‍സല്‍ കൊണ്ടുവരുന്ന മിനിലോറി ഡ്രൈവര്‍ അവധിയായതിനാലാണ് ജുനൈദ് ബംഗളുരുവിലേക്ക്് പോകാന്‍ തീരുമാനിച്ചത്.
ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ ആത്മാര്‍ത്ഥ സുഹൃത്തായ അസ്ഹറുദ്ദീനേയും കൂടെ വിളിച്ചു. എന്നാല്‍ ആദ്യം വരാന്‍ മടി കാണിച്ചുവെങ്കിലും സുഹൃത്തിനെ പിണക്കരുതെന്ന ആഗ്രഹത്തില്‍ ഒന്നിച്ച് യാത്ര പുറപ്പെടുകയായിരുന്നു. ഇതാണ് അന്ത്യയാത്രയായത്. അസ്ഹറുദ്ദീന്‍ ഏതാനും ദിവസം മുമ്പാണ് ജുനൈദിന്റെ അമ്മാവന്റെ മകളെ തന്റെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നിലും ആത്മാര്‍ത്ഥ സുഹൃത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. പെണ്ണ് കാണല്‍ ചടങ്ങ് ലളിതമായി നടന്നിരുന്നു. വിവാഹ തീയതിയും മറ്റും കുടുംബങ്ങളുമായി ആലോചിച്ച് നടത്താനുള്ള തീരുമാനത്തിനിടയിലാണ് യാത്ര പുറപ്പെട്ടത്. ഇത് നിനച്ചിരിക്കാതെ അന്ത്യയാത്രയായി. നിരവധി സുഹൃത്ത് വലയങ്ങളുടെ ഉടമയാണ് ഇരുവരും. നിനച്ചിരിക്കാതെ രണ്ട് പേരുടെയും അപകട മരണങ്ങള്‍ ഒരു നാടിന്റെ നൊമ്പരമായി.
അപകട വിവരമറിഞ്ഞതോടെ ള്ളിയത്തടുക്ക എസ്പി നഗറിലെ രണ്ട് പേരുടെയും വീടുകളിലേക്ക് ഇന്നലെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. ജുനൈദ് ഏതാനും വര്‍ഷം മുമ്പാണ് ഉളിയത്തടുക്കയിലെ നിര്‍ധന കുടുംബത്തിലെ തസ്‌നിയെ ജീവിത പങ്കാളിയാക്കിയത്. ഫാത്തിമയാണ് മകള്‍. നിനച്ചിരിക്കാത്ത അപകട മരണം ഉളിയത്തടുക്കയേയും അണങ്കുരിനെയും ദു:ഖ സാന്ദ്രമാക്കി. ഇന്നലെ രാത്രിയോടെ മൈസൂരിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മയ്യിത്ത് ബന്ധുക്കള്‍ ഏറ്റുവാങ്ങി അര്‍ധരാത്രിയോടെ വീട്ടിലെത്തിച്ചു.
Next Story

RELATED STORIES

Share it