Pathanamthitta local

ജീവനക്കാര്‍ 'കല്യാണത്തിന്' പോയി; ശൂന്യമായി ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ്

പത്തനംതിട്ട: ആകെ 10 ജീവനക്കാരുള്ള ലാന്‍ഡ് ട്രിബ്യൂണല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ ജോലിയ്ക്കായി എത്തിയത് ഒരാള്‍ മാത്രം. ബാക്കിയുള്ളവര്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. ഉച്ചയ്ക്ക് ശേഷം ഒന്നരയോടെ ജീവനക്കാരെല്ലാം തിരികെ എത്തി ഓഫിസും ഉഷാര്‍. ഹാജരാകാതിരുന്ന ഒറ്റ ജീവനക്കാരും മുന്‍കൂര്‍ അനുവാദം തേടുകയോ അരദിവസം അവധി എടുക്കാതെയോ ആണ് ഉച്ച വരെ മുങ്ങിയതെന്ന് പറയുന്നു.
വിവരമറിഞ്ഞ് മാധ്യമങ്ങള്‍ ചെല്ലുമ്പോള്‍ കണ്ടത് ശൂന്യമായ ഓഫീസാണ്. മോഷ്ടാക്കല്‍ കയറി വല്ലതും കൊണ്ടു പോയാല്‍ പോലും ആരും അറിയില്ല.
10 ജീവനക്കാരുള്ളതില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജയശ്രീയ്ക്ക് രണ്ടു ഓഫീസുകളുടെ ചുമതലയാണുള്ളത്. കോഴഞ്ചേരി താലൂക്ക് ഓഫിസില്‍ അഡിഷണല്‍ തഹസില്‍ദാര്‍ കൂടിയതാണ് ജയശ്രീ. അതു കൊണ്ട് എപ്പോഴും ഒരു ഓഫിസില്‍ തന്നെ കാണണമെന്ന് നിര്‍ബന്ധമില്ല.
ശേഷിച്ചവരില്‍ ഒരാള്‍ അവധി എടുത്തിട്ടുണ്ട്. ഒരു ജീവനക്കാരന്‍ മാത്രം ഓഫീസ് സമയത്ത് ഹാജരായി.
Next Story

RELATED STORIES

Share it