Second edit

ജീന്‍ എഡിറ്റിങ്

മാതാപിതാക്കളുടെ ജീനുകളിലൂടെ മക്കളിലേക്കും അവരുടെ മക്കളിലേക്കും കടന്നുവരുന്ന രോഗങ്ങള്‍, സ്വഭാവങ്ങള്‍, പ്രവണതകള്‍ ഇവയൊക്കെ തിരുത്താനും എഡിറ്റ് ചെയ്യാനും സാധ്യമാണോ? അങ്ങനെ സ്ഥായിയായി ജനിതകം തിരുത്തുന്നത് എത്രത്തോളം ധാര്‍മികമാണ്? ഭാവിയില്‍ മനുഷ്യസമുദായത്തില്‍ അത് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കും?
കഴിഞ്ഞയാഴ്ച വാഷിങ്ടണില്‍ നടന്ന ഇന്റര്‍നാഷനല്‍ ജീന്‍ എഡിറ്റിങ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ജനിതകശാസ്ത്രജ്ഞന്മാര്‍ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയുണ്ടായി. ഈയിടെ ചില ചൈനീസ് ശാസ്ത്രജ്ഞരാണ് പരീക്ഷണശാലയില്‍ ജീന്‍ എഡിറ്റിങ് നടത്തിനോക്കിയത്. ഇത് അത്ര വിജയകരമായിരുന്നില്ലെങ്കിലും ഭാവിയില്‍ തുടര്‍ന്നുള്ള ഗവേഷണ പരീക്ഷണങ്ങള്‍ തുടരുമെന്ന് തീര്‍ച്ചയാണ്.
സോഫ്റ്റ്‌വെയറില്‍ വെട്ടിയൊട്ടിക്കുന്നത് പോലെ ജീനുകളെ എഡിറ്റ് ചെയ്താല്‍ ജനിതകമായി മക്കളിലേക്കും അനന്തര തലമുറകളിലേക്കും പകരാവുന്ന രോഗങ്ങളുടെ വ്യാപനം തടയാന്‍ പറ്റുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നത്. അണ്ഡം, ബീജം, ഭ്രൂണം എന്നീ ഘട്ടങ്ങളിലൂടെ ജീന്‍ എഡിറ്റിങും ജീന്‍ തെറാപ്പിയും പ്രായോഗികമാവുകയാണെങ്കില്‍ അത് മെഡിസിനില്‍ ഒരു വിപ്ലവം തന്നെയായിരിക്കുമെന്ന് അവര്‍ പറയുന്നു. ഏതായാലും ഇതുസംബന്ധിച്ച് പല രാജ്യങ്ങളും സ്വന്തമായ ഒരു നയത്തിനുപോലും രൂപം നല്‍കിയിട്ടില്ല. ലാബ് റിസര്‍ച്ചിന് അപ്പുറത്തേക്ക് പരീക്ഷണം പോവുന്നത് ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ അനുവദിക്കുന്നില്ല.
Next Story

RELATED STORIES

Share it