Flash News

ജി വി രാജ ഫുട്‌ബോള്‍ : എസ്ബിഐക്ക് ഏകപക്ഷീയ ജയം



തിരുവനന്തപുരം: ജി വി രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് ബി ക്വാര്‍ട്ടറില്‍ എസ്ബിഐ വിജയിച്ചു. ഏകപക്ഷിയമായ അഞ്ചു ഗോളുകള്‍ക്ക് തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇലവനെയാണ് എസ്ബിഐ തോല്‍പ്പിച്ചത്. എസ്ബിഐയ്ക്കു വേണ്ടി നാലാം മിനിറ്റില്‍ ഫൈസല്‍ റഹ്്മാന്‍ ആദ്യ ഗോള്‍ നേടി. 26, 58 മിനിറ്റുകളില്‍ സജിത് പൗലോസും 48ാം മിനിറ്റില്‍ പ്രസൂണും ഗോളുകള്‍ നേടിയതോടെ ടിഡിഎഫ്എ സമ്മര്‍ദത്തിലായി. കളിയുടെ അവസാന മിനിറ്റില്‍ അസ്്‌ലമിലൂടെ എസ്ബിഐ ഗോള്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തി. ഇന്നത്തെ മല്‍സരത്തില്‍ ഗോകുലം എഫ്‌സിയും എജി കേരളയും ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ നിന്നും ഇന്ത്യന്‍ നേവി ഫൈനലില്‍ പ്രവേശിച്ചിരുന്നു. നവംബര്‍ മൂന്നിന് നടക്കുന്ന സെമിയിലെ വിജയികളാവും ഫൈനലില്‍ നേവിയുടെ എതിരാളികള്‍.
Next Story

RELATED STORIES

Share it