ജിഷ വധക്കേസ്: ദീപയില്‍നിന്നു വീണ്ടും മൊഴിയെടുത്തു ; അന്വേഷണം സഹോദരിയുടെ രണ്ടു സുഹൃത്തുക്കളിലേക്ക്
BY swapna en8 May 2016 3:12 AM GMT
X
swapna en8 May 2016 3:12 AM GMT
[related]
കൊച്ചി: പെരുമ്പാവൂരില്‍ കൊലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകനെ കണ്ടെത്താനുള്ള പോലിസ് അന്വേഷണം ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തക്കളായ ഇതര സംസ്ഥാനക്കാരനടക്കം രണ്ടുപേരിലേക്ക്്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണു വിവരം. ഇതരസംസ്ഥാന സുഹൃത്തിനെയാണ് പോലിസ് ഏറ്റവുമധികം സംശയിക്കുന്നത്. മറ്റൊരാള്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്.
ദീപയുടെയും ബന്ധുക്കളുടെയും ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്നലെ ദീപയില്‍നിന്ന് മൊഴിയെടുത്ത സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ കെ സി റോസക്കുട്ടിയും കൊലയാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി വെളിപ്പെടുത്തി. ദീപയ്ക്ക് ആരില്‍നിന്നും ഭീഷണിയില്ല. എന്നാല്‍, ഭയമുണ്ട്. അവര്‍ക്ക് സംശയമുള്ള കാര്യങ്ങളെല്ലാം പറഞ്ഞു.
നേരത്തേ ദീപയില്‍നിന്ന് വനിതാ കമ്മീഷന് മൊഴിയെടുത്തിരുന്നെങ്കിലും പൂര്‍ണമായി സഹകരിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും മൊഴിയെടുത്തത്. ജിഷയുടെ അയല്‍വാസികളായ സ്ത്രീകളില്‍നിന്നും കമ്മീഷന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച റിപോര്‍ട്ട് പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. പോലിസ് ഇതിനകം നിരവധിപേരെ ചോദ്യംചെയ്യുകയും സംശയം തോന്നിയ 16 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വിരലടയാളവും പോലിസിനു ലഭിച്ച വിരലടയാളവും തമ്മില്‍ യോജിക്കുന്നില്ല. ജിഷയുടെ ഫോണില്‍ കുറച്ചുപേരുടെ നമ്പറുകള്‍ മാത്രമാണുള്ളത്. വിളിച്ചിരിക്കുന്നതും കുറച്ചുപേരെ മാത്രം.
അതിനിടെ, ദീപയുടെ ഫോണില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് വീണ്ടും മൊഴിയെടുത്തു. നേരത്തേ ദീപയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മാതാവ് രാജേശ്വരിക്കൊപ്പമാണ് ദീപയുള്ളത്.
ഇവരുടെ മുറിക്ക് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. കേസന്വേഷണം നല്ലരീതിയില്‍ തന്നെയാണ് മുന്നോട്ടുപോവുന്നതെന്ന് എഡിജിപി കെ പത്മകുമാര്‍ പറഞ്ഞു. പെരുമ്പാവൂരിലെയും സമീപപ്രദേശങ്ങളിലെയും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ ഇന്നലെയും പരിശോധന നടത്തി.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT