ജിഷയ്ക്കും രോഹിത് വെമുലയ്ക്കും നീതി ലഭിച്ചില്ലെന്ന് വൃന്ദ കാരാട്ട്

കോഴിക്കോട്: ജിഷയ്ക്കും രോഹിത് വെമുലയ്ക്കും നീതി ലഭിച്ചില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. രോഹിത് വെമുലയോട് എന്‍ഡിഎ സര്‍ക്കാര്‍ കാണിച്ച നീതി നിഷേധമാണ് ജിഷയുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരുമെടുത്തത്. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച കേരളസഭ -2016 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സോണിയ ഗാന്ധിക്കെതിരായ നരേന്ദ്ര മോദിയുടെ പ്രസ്താവനയും സോണിയാ ഗാന്ധിയുടെ വൈകാരികമായ മറുപടിയും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സോണിയഗാന്ധി പ്രതികരിക്കേണ്ടത് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കാണെന്ന് വൃന്ദാ കാരാട്ട് മറുപടി നല്‍കി.
Next Story

RELATED STORIES

Share it