Dont Miss

ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രവുമായി സാമ്യമുണ്ടെന്ന പ്രചാരണം, പ്രതിഷേധവുമായി യുവാവ്

ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രവുമായി സാമ്യമുണ്ടെന്ന പ്രചാരണം, പ്രതിഷേധവുമായി യുവാവ്
X
jisha-dupe-new

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയുടേതെന്ന പേരില്‍ പോലീസ് പുറത്തുവിട്ട രേഖാ ചിത്രവുമായി സാമ്യമുണ്ടെന്ന സോഷ്യല്‍മീഡിയാ പ്രചാരണത്തെത്തുടര്‍ന്ന്്് പ്രതിഷേധവുമായി യുവാവ് രംഗത്ത്്. കാലടി ശ്രീമൂലനഗരം സ്വദേശി തസ്ലീഖ് ആണ് സോഷ്യല്‍ മീഡിയയില്‍ വന്ന ഫോട്ടോകളും കമന്റുകളും തന്നെ വിഷമിപ്പിച്ചുവെന്ന പരാതിയുമായി വാര്‍ത്താസമ്മേളനം നടത്തിയത്.
ഒരു കുറ്റവാളി എന്ന നിലയിലാണ് എല്ലാവരും തന്നെ നോക്കുന്നതെന്നും ആളുകളുടെ മുഖത്ത് നോക്കാന്‍ പോലും താനിപ്പോള്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും തസ്ലീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രേഖാചിത്രവുമായി സാമ്യമുണ്ടെന്ന സോഷ്യല്‍മീഡിയാ പ്രചാരണത്തെത്തുടര്‍ന്ന് പോലീസ് ഇയാളെ തേടിയെത്തിയിരുന്നു. പോലീസ് തന്റെ വിരലടയാളം ശേഖരിച്ചതായും ഇയാള്‍ പറഞ്ഞു.
അജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന മുഖപടങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു വരികയായിരുന്ന തസ്ലീഖിനെ സംഭവത്തിന്റെ പേരില്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ തസ്ലീഖിനെ സിനിമയില്‍ നിന്നു മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്് സംവിധായകന്‍ അജിന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നു പറഞ്ഞു കഴിഞ്ഞ ദിവസം തസ്ലിഖ് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പിട്ടത്. എന്നാല്‍ തിരക്കുമൂലം തസ്ലീഖിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്നും അജിന്‍ലാല്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രചരിപ്പിച്ച വ്യക്തി സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലാണ് അത് ചെയ്തതെന്നാണ് പറയുന്നത്. അങ്ങനെയങ്കില്‍  ഫോട്ടോ പ്രചരിപ്പിക്കുന്നതിന് പകരം  പോലീസിന് ഈ വിവരം കൈമാറുകയല്ലേ ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന് അജിന്‍ലാല്‍ ചോദിച്ചു. പറവൂരിലെ ഒരു തുണിക്കടില്‍ സെയില്‍സ് മാനായി ജോലി ചെയ്യുന്ന തസ്ലീഖ് ഇതിനു മുന്‍പും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it