Kottayam Local

ജില്ലാ ശാസ്‌ത്രോല്‍സവത്തിന് തുടക്കമായി



ഈരാറ്റുപേട്ട: കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രഗണിത- ശാസ്ത്ര പ്രവൃത്തി പരിചയ- ഐറ്റി മേളയ്ക്ക് ഈരാറ്റുപേട്ടയില്‍ തുടക്കമായി. ജില്ലയിലെ 13 ഉപവിദ്യാഭ്യാസ ജില്ലകളില്‍നിന്നായി രണ്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 6,000 ത്തില്‍പ്പരം വിദ്യാര്‍ഥികളാണു പങ്കെടുക്കുന്നത്. മുസ്്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹയാത്തുദ്ദീന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഹയാത്തുദ്ദീന്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മല്‍സരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് അധ്യക്ഷത വഹിച്ചു.വി പി സുബൈര്‍ മൗലവി, അഡ്വ.സണ്ണി പമ്പാടി, ലിസി സെബാസ്റ്റ്യന്‍, പെണ്ണമ്മ ജോസഫ്, അഡ്വ.വി പി നാസര്‍, ഹസീന ഫൈസല്‍, കെ പി മുജീബ്, ജെസ്സിക്കുട്ടി ജോസഫ്, ലിജി ജോസഫ്, എ കെ അപ്പുക്കുട്ടന്‍, കെ എസ് അബ്ദുല്‍ റസ്സാഖ്, ടി ജി രമണി, എം ഇബ്രാഹിംകുട്ടി, നാസര്‍ പങ്കെടുത്തു. ഇന്ന് ഐടി, ഗണിത ശാസ്ത്രമേള മുസ്്‌ലിം ഗേള്‍സ് സ്‌കൂളിലും സോഷ്യല്‍ സയന്‍സ് മേള സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ശാസ്ത്രമേള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. സമാപനസമ്മേളനം ഇന്ന് വൈകീട്ട് 5ന് ഹയാത്തുദ്ദീന്‍ സ്‌കൂളില്‍ പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംജി അധ്യക്ഷത വഹിക്കും. കുഞ്ഞുമോള്‍ സിയാദ്, നിസാര്‍ കുര്‍ബാനി, പി കെ അബ്ദുല്‍ ഷുക്കൂര്‍, ആര്‍ ഗീത, ബാബുജി ലൂക്കോസ്, എം എ ഹമീന്‍ എന്നിവര്‍ സംസാരിക്കും.
Next Story

RELATED STORIES

Share it