malappuram local

ജില്ലാ വിഭജനം സമീപഭാവിയില്‍ത്തന്നെ വേണ്ടിവരും: ബാലകൃഷ്ണന്‍ വള്ളിക്കുന്ന്



മലപ്പുറം: രാഷ്ട്രീയപാര്‍ട്ടികള്‍ എത്രതന്നെ മടിച്ചുനിന്നാലും മലപ്പുറം വിഭജിച്ച് തിരൂര്‍ ജില്ല സമീപഭാവിയില്‍ തന്നെ പ്രഖ്യാപിക്കേണ്ടി വരുമെന്ന് ചരിത്രകാരന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ തിരൂര്‍ ജില്ലാ വെബ്‌സൈറ്റായ തിരൂര്‍ ജില്ല ഡോട്‌കോം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ മുസ്‌ലിംകളുടെയും മുസ്‌ലിംലീഗിന്റെയും കോട്ടയാണെന്നും ഹൈന്ദവ ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ ജീവിക്കാനാവില്ലെന്നും പ്രചരിപ്പിച്ചവര്‍ക്ക് കാലം മറുപടി നല്‍കിയിട്ടുണ്ട്. ഇന്നിപ്പോള്‍ മതസൗഹാര്‍ദ്ദവും ഐക്യവും ഏറ്റവും പുലരുന്ന പ്രദേശമായി മലപ്പുറം ജില്ല മാറിയിരിക്കുന്നു. പ്രാദേശിക വികസനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പുതിയ ജില്ലകളും താലൂക്കുകളും വിഭജിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലീല്‍ നീലാമ്പ്ര അധ്യക്ഷത വഹിച്ചു. എ കെ അബ്ദുല്‍മജീദ്, വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, ടി എം ഷൗക്കത്ത്, എം പി മുസ്തഫ, ബാബുമണി കരുവാരക്കുണ്ട്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എ ബീരാന്‍കുട്ടി, എ സൈതലവിഹാജി, പി ഹംസ, എം ഖമറുദ്ദീന്‍, ഡോ. സി എച്ച് അശ്‌റഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it